city-gold-ad-for-blogger

മത്സ്യബന്ധനത്തിനിടെ കടലില്‍ തെറിച്ചു വീണ് മത്സ്യത്തൊഴിലാളി മരിച്ചു

നീലേശ്വരം: (www.kasargodvartha.com 29.08.2014) മത്സ്യബന്ധനത്തിനിടെ കടലില്‍ തെറിച്ചു വീണ് മത്സ്യത്തൊഴിലാളി മരിച്ചു. തൈക്കടപ്പുറം ബോട്ടുജെട്ടിക്കു സമീപത്തെ എം. ഗംഗാധരന്‍ (48) ആണ് മരിച്ചത്.

ഭാര്യ: നാരായണി. മക്കള്‍: ഗീതു, ഗ്രീഷ്മ, അഖില. സഹോദരങ്ങള്‍: ഗോപാലന്‍, കുഞ്ഞിക്കണ്ണന്‍, മാധവി, തങ്കമണി, ലീല, കാര്‍ത്യായനി, പരേതയായ ശൈലജ. മത്സ്യഫെഡ് ചെയര്‍മാന്റെ അടിയന്തിര സഹായനിധിയില്‍ നിന്നു 5,000 രൂപ ജില്ലാ മാനേജര്‍ വനജ കുടുംബത്തിന് കൈമാറി.

ശനിയാഴ്ച തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തില്‍ ഗംഗാധരന്റെ മരുമകള്‍ തപസ്യയുടെ വിവാഹം തീരുമാനിച്ചിരുന്നു. ചടങ്ങ് മാറ്റി വച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മത്സ്യബന്ധനത്തിനിടെ കടലില്‍ തെറിച്ചു വീണ് മത്സ്യത്തൊഴിലാളി മരിച്ചു


Keywords : Fishermen, Death, Kanhangad, Nileshwaram, Obituary, M. Gandadharan. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia