മണ്ഡലം വികസന ശില്പശാല നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണം
Jul 4, 2012, 11:30 IST
കാഞ്ഞങ്ങാട്: ജൂലൈ 14ന് കാഞ്ഞങ്ങാട്ടുവെച്ചു നടത്തുന്ന കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം വികസന ശില്പശാലയിലേക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടുന്ന അവസാന തീയ്യതി ജുലായ് 5.
ബന്ധപ്പെട്ട ഫോറങ്ങളും, മാതൃകകളും മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും മുന്‍കൂട്ടി നല്‍കിയിട്ടുണ്ട്. ശില്പശാലയില്‍ ചര്‍ച്ചക്കുള്ള വികസനരേഖ സമഗ്രമാക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ ഇന 'കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്' വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണെന്നു ശില്പശാല സംഘാടക സമിതി ഓഫീസില്‍ നിന്നറിയിച്ചു. പ്രതിനിധികളുടെ റജിസ്‌ത്രേഷന്‍ പട്ടിക സഹിതം vikasanashilpashala2012@gmail.com എന്ന വിലാസത്തിലും അയക്കാവുന്നതാണ്.
Keywords: Vikasana Silpasala, Kanhangad