ഭാഷാദിനത്തില്‍ കവിത രചന മത്സരവും പാരായണ മത്സരവും
Oct 21, 2011, 11:58 IST
കാഞ്ഞങ്ങാട്: നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് മഹാകവി പി.സ്മാരക സമിതിയും ലേറ്റസ്റ്റും സംയുക്തമായി കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരത്തില്‍ കവിത രചനയും കവിത പാരായണ മത്സരവും സംഘടിപ്പിക്കുന്നു. ജില്ലയിലെ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഭാഷാദിനാചരണം വിവിധ പിരപാടികളോടെ സംഘടിപ്പിക്കാന്‍ നിര്‍വ്വാഹക സമിതിയോഗം തീരുമാനിച്ചു. പരിപാടികള്‍ ലേറ്റസ്റ്റ് പത്രാധിപന് അരവിന്ദന് മാണിക്കോത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
കാലടി സംസ്കൃത കലാശാല പ്രൊഫസര്‍ഡോ.എ.കെ.നമ്പ്യാര്‍ മുഖ്യപ്രഭാഷണം നടത്തും. മത്സരത്തില്‍ ഒന്നും,രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട കവിതകള്‍ ലേറ്റസ്റ്റ് പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്. യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് വി.കുഞ്ഞിരാമന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.വി.ഗോപിനാഥന്, എന്‍.കെ.നമ്പ്യാര്‍, എച്ച്.കെ.ഉത്തംചന്ദ്, കെ.നാരായണന്, കെ.രാധാകൃഷ്ണന് നായര്‍, കെ.രാമകൃഷ്ണന്, എം.കുഞ്ഞമ്പു പൊതുവാള്, വി.നാരായണന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.