ഭര്‍തൃമതി കടലില്‍ ചാടി ജീവനൊടുക്കിയ കേസില്‍ വിചാരണ പുനരാരംഭിച്ചു
Apr 13, 2012, 12:00 IST
കാഞ്ഞങ്ങാട്: കാമുകന്റെ വഞ്ചനയെ തുടര്‍ന്ന് ഭര്‍തൃമതിയും ഒരു കുട്ടിയുടെ മാതാവുമായ യുവതി കടലില്‍ ചാടി ജീവനൊടുക്കിയ കേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് അസി.സെഷന്‍സ് കോടതിയില്‍ പുനരാരംഭിച്ചു.
11 വര്‍ഷം മുമ്പ് ഉദുമ ബാരയിലെ ശാരദ (35) കര്‍ണ്ണാടകയിലെ ഗോകര്‍ണ്ണത്ത് കടലില്‍ ചാടി ആത്മഹത്യ ചെയ്ത കേസിന്റെ വിചാരണയാണ് വീണ്ടും തുടങ്ങിയത്. മേല്‍ബാരയിലെ പവിത്രനാണ് കേസിലെ പ്രതി.
2001 ഫെബ്രുവരി ഒന്നിന് ശാരദയെ പവിത്രന്‍ ഉദുമയിലുള്ള ഭര്‍തൃവീട്ടില്‍ നിന്നും പ്രലോഭിപ്പിച്ച് കര്‍ണ്ണാടകയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കര്‍ണ്ണാടകയിലെ കുംട, ഗോകര്‍ണ്ണം എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ പവിത്രനും ശാരദയും ഒരുമിച്ച് താമസിച്ചു. പിന്നീട് ശാരദയെ ഉപേക്ഷിച്ച് പവിത്രന്‍ കടന്ന് കളയുകയായിരുന്നു. ഇതില്‍ മനംനൊന്ത ശാരദ ലോഡ്ജില്‍ വെച്ച് വിഷം കഴിച്ച ശേഷം കടലില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ശാരദയുടെ വീട്ടുകാരുടെ പരാതിയില്‍ പവിത്രനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്. ഈ കേസിന്റെ വിചാരണ നേരത്തെ കോടതിയില്‍ ആരംഭിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. ശാരദയുടെ മാതാവിനെയും സഹോദരനെയും കോടതി നേരത്തെ വിസ്തരിച്ചിരുന്നു. ഇനിയും നിരവധി പേരെ ഈ കേസില്‍ വിസ്തരിക്കാനുണ്ട്.

Keywords: K asaragod, Kanhangad, suicide, court