ഭര്‍തൃമതിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചകേസില് ഡോക്ടര്‍ക്കും മാതാവിനും മുന്‍കൂര്‍ ജാമ്യം; പോലീസിന് വിമര്‍ശനം
May 21, 2015, 18:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/05/2015) ഭര്‍തൃമതിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ച കേസില്‍ പ്രതിയാക്കപ്പെട്ട നീലേശ്വരം പേരാലിലെ ഡോ. നാദിറ (37) യ്ക്കും മാതാവ് നീലേശ്വരം പേരാലിലെ ഫാത്വിമാ ബീവി (60) ക്കും ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എഫ്.ഐ.ആറില്‍ പേരില്ലാതിരുന്ന ഇരുവരേയും കേസില്‍ പ്രതികളാക്കിയതില്‍ കോടതി അത്ഭുതംകൂറി.
25,000 രൂപയുടെ ബോണ്ടും രണ്ട് ആള് ജാമ്യത്തിലുമാണ് ഇരുവര്‍ക്കും ഹൈക്കോടതി ജഡ്ജ് കെ. അബ്രഹാം മാത്യു ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. റീന അബ്രഹാമാണ് ഹാജരായത്.
കൂളിയങ്കാല്‍ സ്വദേശിനിയും മൂന്ന് മക്കളുടെ മാതാവുമായ നസിയയെ (30) സ്ത്രീധനത്തിന്റെ പേരില്‍ അതിക്രൂരമായി മര്‍ദ്ദിക്കുകയും ഇസ്തിരിപ്പെട്ടികൊണ്ട് ദേഹമാസകലം പൊള്ളിക്കുകയും കൈയ്യെല്ല് അടിച്ചുപൊളിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഭര്‍ത്താവ് ഉള്‍പെടെയുള്ളവര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്.
25,000 രൂപയുടെ ബോണ്ടും രണ്ട് ആള് ജാമ്യത്തിലുമാണ് ഇരുവര്‍ക്കും ഹൈക്കോടതി ജഡ്ജ് കെ. അബ്രഹാം മാത്യു ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. റീന അബ്രഹാമാണ് ഹാജരായത്.
ഡോ. നാദിറ |