ബ്ലോക്ക്തല പദ്ധതി അവലോകനം നടത്തി
Oct 20, 2011, 10:46 IST
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ബ്ലോക്ക് തല വാര്‍ഷിക പദ്ധതി പുരോഗതി അവലോകന യോഗം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്നു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ സി.ശ്യാമള, കെ.സുജാത, പാദൂര്‍ കുഞ്ഞാമു, എ.ജാസ്മിന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജയ, ഡെപ്യട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജി.ശങ്കരനാരായണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കൃഷ്ണന്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് കെ.കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് ബ്ലോക്ക്, അജാനൂര്‍, മടിക്കൈ, ഉദുമ, പള്ളിക്കര, പുല്ലൂര്‍ പെരിയ തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്നും യോഗം തീരുമാനിച്ചു.
Keywords: Kanhangad, ബ്ലോക്ക്തല പദ്ധതി, കാഞ്ഞങ്ങാട്