city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേക്കല്‍ ടൂറിസം; ഐ.സി മഹേഷിനെ എം ഡിയാക്കാന്‍ നീക്കം ശക്തം

ബേക്കല്‍ ടൂറിസം; ഐ.സി മഹേഷിനെ എം ഡിയാക്കാന്‍ നീക്കം ശക്തം
കാഞ്ഞങ്ങാട്: സെര്‍ട്ട് ഡയറക്ടര്‍ ഐ സി മഹേഷിനെ ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍(ബി ആര്‍ ഡി സി) മാനേജിംങ് ഡയറക്ടറായി നിയമിക്കാനുള്ള നീക്കത്തിന് വേഗതയേറി. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി തന്റെ വകുപ്പിന് കീഴിലുള്ള സെര്‍ട്ടില്‍ നിന്ന് നീക്കം ചെയ്യണമെന്ന് രേഖാ മൂലം മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. മന്ത്രിയുടെ അപ്രീതിക്കിരയായ മഹേഷിനെ ബി ആര്‍ ഡി സി മാനേജിംങ് ഡയറക്ടറായി നിയമിക്കാനുള്ള നീക്കത്തിന് മുന്നില്‍ കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രിയും തലസ്ഥാന നഗരിയിലെ കോണ്‍ഗ്രസ് ലോബിയും അരയും തലയും മുറുക്കി നേരത്തെ തന്നെ രംഗത്തുണ്ട്.
ഐ സി മഹേഷിനെ ബി ആര്‍ ഡി സി മാനേജിംങ് ഡയറക്ടറായി നിയമിക്കാന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഓഫീസിലെത്തിച്ച് അനുകൂലമായ തീരുമാനം സമ്പാദിച്ചിരുന്നു.
നിലവില്‍ ഐടി വകുപ്പില്‍ മഹേഷ് ജോലി ചെയ്യുന്നത്‌കൊണ്ട് മന്ത്രിയുടെ അനുമതിക്കായി ടൂറിസം വകുപ്പില്‍ നിന്ന് ഫയല്‍ അടിയന്തിര സ്വഭാവത്തോടെ അയച്ച് കൊടുക്കുകയായിരുന്നു. കഴിഞ്ഞ ഇടതു മുന്നണി ഭരണകാലത്ത് മഹേഷിനെ ഐടി വകുപ്പിന് കീഴിലുള്ള സെര്‍ട്ടില്‍ ഡയറക്ടറായി അനധികൃതമായി നിയമിക്കുകയായിരുന്നുവെന്ന ആരോപണം ശക്തമായി ഉയര്‍ന്ന് നില്‍ക്കുന്നതിനിടയില്‍ മഹേഷിനെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ മന്ത്രി കുഞ്ഞാലിക്കുട്ടി ഇത് സംബന്ധിച്ച ഫയല്‍ നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഈ ഫയല്‍ കഴിഞ്ഞ മൂന്ന് മാസത്തോളമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ' കോള്‍ഡ് സ്റ്റോറിലേക്ക് ' മാറ്റി വളരെ തന്ത്രപൂര്‍വ്വമായാണ് ബി ആര്‍ ഡി സി തലപ്പത്ത് നിയമിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയത്. മഹേഷിനെതിരെ കേസുകള്‍ ഒന്നും നിലവിലില്ല എന്ന വിജിലന്‍സ് റിപ്പോര്‍ട്ടോട് കൂടിയാണ് ബി ആര്‍ ഡി സി എംഡിയായി അദ്ദേഹത്തെ നിയമിക്കുന്നതിനുള്ള ഫയല്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മുമ്പിലെത്തിയത്. അടിസ്ഥാന യോഗ്യതയില്ലാതെയും നിയമ വിരുദ്ധവുമായാണ് മഹേഷ് സെര്‍ട്ട് ഡയറക്ടറായി നിയമനം നേടിയതെന്ന കാര്യം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പൂഴ്ത്തി വെച്ച് മഹേഷിനനുകൂലമായ ക്ലിന്‍ സര്‍ട്ടിഫിക്കറ്റാണ് ഇപ്പോള്‍ തയ്യാറായിട്ടുള്ളത്.

Keywords: kasaragod, Kanhangad, Bekal, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia