ബിരിയാണിയില്‍ മായം; ഹോട്ടലുടമയ്ക്ക് തടവും പിഴയും
Sep 19, 2014, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.09.2014) മായം കലര്‍ന്ന ബിരിയാണി വില്‍പ്പന നടത്തിയ കേസില്‍ ഹോട്ടലുടമയെ തടവിനും പിഴയടക്കാനും കോടതി ശിക്ഷിച്ചു. കയ്യൂര്‍ പുലിയന്നൂരിലെ സജിത്തിനെ (35) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) 500 രൂപ പിഴയടക്കാനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചത്.
ചീമേനിയിലെ ടിപ്പ്‌ടോപ്പ് ഹോട്ടലില്‍ 2008 സെപ്റ്റംബര്‍ 19ന് മായംകലര്‍ന്ന ബിരിയാണി വിറ്റ സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ആരോഗ്യത്തിന് ഹാനികരമായ മായം കലര്‍ന്ന ബിരിയാണി വില്‍ക്കുന്നതായി കണ്ടെത്തിയത്. പിഴ അടച്ചില്ലെങ്കില്‍ 10 ദിവസം കൂടി തടവ് അനുഭവിക്കണം.