ബസ് കാത്തുനില്‍ക്കുകയായിരുന്ന എസ്എഫ്‌ഐ യൂണിയന്‍ ചെയര്‍മാന് മര്‍ദനം
Sep 1, 2014, 20:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.09.2014) നഗരത്തില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന് നേരെ ആക്രമണം. പനയാലിലെ കെ. വിനോദിനെ (20)യാണ് ഒരു സംഘം മര്‍ദിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.
ആക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ആശുപത്രിയില്‍ കഴിയുന്ന വിനോദ് പറഞ്ഞു. നെഹ്‌റു കോളജ് രണ്ടാംവര്‍ഷ പിജി വിദ്യാര്‍ഥിയായ വിനോദ് വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. അതിനിടയിലാണ് തലശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചതുമായി ബന്ധപ്പെട്ട് പ്രകടനം നടത്തിയ ഏതാനും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് അക്രമിച്ചത്.
കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ കഴിയുന്ന വിനോദിനെ പി. കരുണാകരന്‍ എം.പി സന്ദര്‍ശിച്ചു.

Keywords : Kanhangad, SFI, Attack, Bus stand, RSS, Hospital, Union Chairman, K Vinod.