ബലാത്സംഗ കേസ്: ക്രൈം റിപോര്‍ട്ടറെയും ഫോട്ടോഗ്രാഫറെയും ക്ഷേത്ര പരിസരത്ത് തടഞ്ഞു
Mar 13, 2012, 13:10 IST
ദേളി: ദേളിയിലെ ക്ഷേത്ര പൂജാരിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനെത്തിയ ക്രൈം വാരികയുടെ റിപോര്‍ട്ടറെയും ഫോട്ടോഗ്രാഫറെയും ഒരു സംഘം ആള്‍ക്കാര്‍ തടഞ്ഞുവെച്ചു. മാര്‍ച്ച് 15നാണ് സംഭവം.
ക്രൈം വാരികറിപോര്‍ട്ടര്‍ ടി.ജി. ഗീതൂറൈം, ഫോട്ടോഗ്രാഫര്‍ ഗണേശ് എന്നിവരെയാണ് ദേളി ക്ഷേത്രത്തിലെ പൂജാരിയുടെ അനുചരന്‍മാര്‍ ചേര്‍ന്ന് തടഞ്ഞ് വെച്ച് അസഭ്യം പറയുകയും ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. ഇതിനെതിരെ ഗീതൂറൈം കാസര്‍കോട്ട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി.
ദേളി ക്ഷേത്രത്തിലെ പൂജാരിയായ ജനാര്‍ദ്ദനനെതിരെ ബേക്കല്‍ പോലീസാണ് ബലാത്സംഗ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. മയിലാട്ടി ചൗക്കിയിലെ കൃഷ്ണപ്പയുടെ മകള്‍ മോഹിനിയാണ് പരാതിക്കാരി. വിവാഹവാഗ്ദാനം ചെയ്തായിരുന്നു മോഹനിയെ പലയിടങ്ങളിലും കൂട്ടികൊണ്ടുപോയി പൂജാരി പീഡിപ്പിച്ചത്. കോളിയടുക്കം കു ന്നുപാറയിലെ രാഘവന്റെ ഭാര്യ ഉഷയും പൂജാരിക്ക് മോഹനിയെ പീഡിപ്പിക്കാനുള്ള ഒത്താശ ചെയ്തു. ഉഷയെയും പീഡനക്കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.
തന്നെയും ഫോട്ടോഗ്രാഫറെയും ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് ഗീതൂറൈം മുഖ്യമന്ത്രി, ഡി.ഐ.ജി, വനിതാ കമ്മീഷന്‍, ജില്ലാ പോലീസ് ചീഫ് എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Keywords: kasaragod, Kanhangad, Harrasment, case
Also read
14 വര്‍ഷം യുവതിയെ പീഡിപ്പിച്ച പൂജാരിക്കെതിരെ പോലീസ് കേസെടുത്തു