ബംഗാള്‍-മംഗലാപുരം തീവണ്ടി കന്നി ഓട്ടം ശനിയാഴ്ച
Feb 24, 2012, 14:30 IST
കാസര്‍കോട്: മംഗലാപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബംഗാളിലെ സന്ദ്രഗച്ചിയിലുള്ള വിവേക് പ്രതിവാര സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ കന്നി ഓട്ടം ശനിയാഴ്ച രാത്രി ആരംഭിക്കും. എല്ലാ ശനിയാഴ്ചയും രാത്രി 10.45നാണ് മംഗലാപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെടുന്നത്. തിങ്കളാഴ്ച വൈകീട്ട് 5.50ന് സന്ദ്രഗച്ചിയിലെത്തും. മംഗലാപുരത്ത് നിന്ന പുറപ്പെടുന്ന ട്രെയിനിന്റെ നമ്പര്‍ (22852). സന്ദ്രഗച്ചിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ നമ്പര്‍(22851). സന്ദ്രഗച്ചിയില്‍ നിന്ന് മാര്‍ച്ച് ഒന്നിനാണ് മംഗലാപുരത്തേക്കുള്ള ആദ്യ യാത്ര. എ.സി ടു ടെയര്‍ (ഒന്ന്) എ.സി ടു ടെയര്‍ (രണ്ട്), സ്ലീപ്പര്‍ (ഏഴ)്, ജനറല്‍ (ആറ)്, ഗാര്‍ഡ് (രണ്ട്) എന്നിവ ഉള്‍പ്പെടെ 18 ബോഗികള്‍ ഉണ്ട്. കാസര്‍കോട,് കാഞ്ഞങ്ങാട്, കണ്ണൂര്‍, വടകര, കോഴിക്കോട്, തിരൂര്‍, ഷോര്‍ണ്ണൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈ റോഡ്, സേലം, കാട്പാടി, തിരൂപ്പതി, റെനിഗുണ്ട, ഗുഡൂര്‍, വിജയവാഡ, രാജമുന്ദ്രി, വിശാഖപട്ടണം, വിജയ നഗരം, ശ്രീകാകുളം റോഡ്, സോംപേട്ട്, ബര്‍ഹാംപൂര്‍, ഖൂര്‍ദാറോഡ്, കട്ടക്ക്, ബലാസ്വര്‍, ഖരക്പൂര്‍ എന്നിവിടങ്ങിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. മലബാറില്‍ നിന്നുള്ള തീര്‍ത്ഥടകര്‍ക്ക് തിരൂപ്പതിയില്‍ നേരിട്ടറിങ്ങാവുന്ന സൗകര്യവും പ്രസ്തുത ട്രെയിന്‍ സര്‍വ്വീസിലുണ്ട്. വിവേക് പ്രതിവാര എക്‌സ്പ്രസിന്റെ റിസര്‍വേഷന്‍ വ്യാഴാഴ്ച മുതല്‍ തുടങ്ങി.
Keywords: kasaragod, Kanhangad, Train, Railway station,