ഫോട്ടോ ഗ്രാഫേഴ്സ് സംസ്ഥാന സമ്മേളനം 19 മുതല്‍ കാഞ്ഞങ്ങാട്ട്
Dec 14, 2011, 21:00 IST
കാഞ്ഞങ്ങാട്: ആള് കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷന് 27-ാം സംസ്ഥാന സമ്മേളനം ഡിസംബര്‍ 19 മുതല്‍ 21 വരെ കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി 17 ന് പതാക ദിനം ആചരിക്കും. 19 ന് രാവിലെ ഒമ്പത് മണിക്ക് സംസ്ഥാന പ്രസിഡണ്ട് പി.വി.ബാലന് പതാക ഉയര്‍ത്തും. 10 മണിക്ക് ഫോട്ടോ പ്രദര്‍ശനം കൃഷിമന്ത്രി കെ.പി. മോഹനന് ഉദ്ഘാടനം ചെയ്യും. 10.30 ന് ട്രേഡ് ഫെയര്‍ കാഞ്ഞങ്ങാട് എ.എസ്.പി. എച്ച്. മഞ്ജുനാഥ് ഉദ്ഘാടനം ചെയ്യും. മൂന്ന് മണിക്ക് സാംസ്കാരിക സമ്മേളനം കെ. കുഞ്ഞിരാമന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
20 ന് 10.30 ന് നടക്കുന്ന സെമിനാര്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഫോട്ടോ ഗ്രാഫിയുടെ സാമൂഹിക പശ്ചാത്തലം എന്നതാണ് വിഷയം. വൈകുന്നേരം മൂന്ന് മണിക്ക് ബസ് സ്റ്റാന്റ് പരിസരത്തുനിന്നും പ്രകടനം തുടങ്ങും. 4.30 ന് പൊതു സമ്മേളനം ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. എക്സലന്‍സി ഫോട്ടോഗ്രാഫി അവാര്‍ഡ് എന്‍.എ. നസീറിന് നല്‍കും. യുവപ്രതിഭ കൃഷ്ണകുമാര്‍ ബദിയടുക്ക, ഫോട്ടോ ഗ്രാഫര്‍ അമ്പിളി പ്രവദ എന്നിവരെ ചടങ്ങില്‍ അനുമോദിക്കും. മുതിര്‍ന്ന ഫോട്ടോ ഗ്രാഫര്‍മാരെ ആദരിക്കും.
21 ന് രാവിലെ ഒമ്പത് മണിക്ക് പ്രതിനിധി സമ്മേളനം ഇ.ചന്ദ്രശേഖരന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നുള്ള അസോസിയേഷന് സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് പി.വി. ബാലന്, സ്വാഗതസംഘം ചെയര്മാന് കെ.സി. അബ്രഹാം, സംസ്ഥാന സെക്രട്ടറി ഗോവിന്ദന് ചങ്ങരങ്ങാട്, ചന്ദ്രന് വെടിക്കുന്ന്, ബേബി പ്രസാദ്, എന്‍.എ. ഭരതന്, ശരീഫ് ഉദുമ, ബാലകൃഷ്ണന് പാലക്കി സംബന്ധിച്ചു.
Keywords: Photographer's-association, State-conference, Kanhangad, Kasaragod