|
Vinodhini |
കാഞ്ഞങ്ങാട്: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ആശുപത്രിയിലെ ചികിത്സയില്‍ അനാസ്ഥയുണ്ടെന്നാരോപിച്ചാണ് മാര്‍ച്ച് നടത്തിയത്. അരയിയിലെ ഓട്ടോ ഡ്രൈവര്‍ ഭാസ്‌കരന്റെ ഭാര്യ വിനോദിനി(32)യാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ സിസേറിയനെതുടര്‍ന്ന് പ്രസവിച്ചത്. എന്നാല്‍ അമിത രക്തസ്രാവത്തെ തുടര്‍ന്ന് നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. അരയിയിലെ നാട്ടുകാരുടെ നേതൃത്വത്തിലാണ് ആശുപത്രി മാര്‍ച്ച് നടത്തിയത്. കൗണ്‍സിലര്‍മാരായ സി. ശ്യാമള, കെ. ദിവ്യ പ്രസംഗിച്ചു. മാര്‍ച്ച് നടത്തിയവരെ ഹൊസ്ദുര്‍ഗ് പോലീസ് തടഞ്ഞു. തുടര്‍ന്ന് സംഘം പ്രകടനമായി നഗരത്തിലേക്ക് നീങ്ങി.
Keywords: kasaragod, March, Kanhangad, യുവതി, മാര്‍ച്ച്