city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാചക നിന്ദയും പ്രതികാര നടപടിയും നീതിക്കു നിരക്കാത്തത്: പി.കെ കുഞ്ഞാലിക്കുട്ടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.01.2015) ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നടത്തുന്ന പ്രവാചക നിന്ദയും അതിനോടുള്ള പ്രതികാര നടപടിയും നീതീകരിക്കാനാവാത്തതാണെന്നും ഇക്കാര്യത്തില്‍ മാര്‍പ്പാപ്പ പ്രകടിപ്പിച്ച വികാരം ലോകത്തിന്റെതാണെന്നും വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ 40-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന കാരുണ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത നിരപേക്ഷതയാണ് രാജ്യത്തിന്റെ ശക്തി. അത് തകര്‍ന്നാല്‍ ഇന്ത്യയുണ്ടാവില്ല. ആര്‍ക്കും സ്വസ്ഥതയും ലഭിക്കില്ല. യഥാര്‍ത്ഥ മത വിശ്വാസിയുടെ ധര്‍മ്മമാണ് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് നിര്‍വ്വഹിക്കുന്നത്. ശിഹാബ് തങ്ങള്‍ മംഗല്ല്യനിധിയും ഭൂദാന പദ്ധതിയും ആവിഷ്‌കരിക്കുക വഴി സംയുക്ത ജമാഅത്തിന്റെ സാരഥികള്‍ ഏവര്‍ക്കും മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹോദര സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്തുക വഴി ഇസ്‌ലാമിന്റെ ആത്മസത്തയെയാണ് ഉയര്‍ത്തിപ്പിടിച്ചത് അദ്ദേഹം പറഞ്ഞു.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രിസഡണ്ട് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. 'ഖുര്‍ആന്‍ സാധിച്ച വിപ്ലവം' എന്ന വിഷയത്തില്‍ അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ സമുദായങ്ങളില്‍ പെട്ട 80 കുടുംബങ്ങള്‍ക്ക് സൗജന്യഭൂമി വിതരണത്തിന്റെ രേഖ ജില്ലാ സംയുക്ത ജമാഅത്ത് കോഡിനേഷന്‍ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലക്കും സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിക്കും പി.കെ കുഞ്ഞാലിക്കുട്ടി കൈമാറി. സദ് വിചാരം സമ്മേളന സോവനീര്‍ പ്രാശനം ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ പി.എം അബ്ദുല്‍ റസാഖ് എം.എല്‍.എക്ക് കൈമാറി പ്രകാശനം ചെയ്തു. സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് കുഞ്ഞി പരിചയപ്പെടുത്തി.

ഇമാം ശാഫി അക്കാഡമി എം.എ ഖാസിം മുസ്‌ലിയാര്‍ ആശിര്‍വ്വാദ പ്രസംഗം നടത്തി. ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, യു.കെ ആറ്റക്കോയ തങ്ങള്‍, കരകൗശല കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സംയുക്ത ജമാഅത്ത് ഷാര്‍ജ സെക്രട്ടറി സലീം ബാരിക്കാട്, തുടങ്ങിയവര്‍ പങ്കെടുത്തു. സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതവും ബഷീര്‍ ആറങ്ങാടി നന്ദിയും പറഞ്ഞു.
പ്രവാചക നിന്ദയും പ്രതികാര നടപടിയും നീതിക്കു നിരക്കാത്തത്: പി.കെ കുഞ്ഞാലിക്കുട്ടി
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കാരുണ്യ സമ്മേളനം വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

പ്രവാചക നിന്ദയും പ്രതികാര നടപടിയും നീതിക്കു നിരക്കാത്തത്: പി.കെ കുഞ്ഞാലിക്കുട്ടി
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സമ്മേളന സുവനീര്‍ ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ പ്രകാശനം ചെയ്യുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥിന് മുകളിലൂടെ ഹെലികോപ്റ്ററുകള്‍ പറക്കരുതെന്ന് യുഎസ്; ആവശ്യം ഇന്ത്യ തള്ളി
Keywords:  Kasaragod, Kerala, P.K.Kunhalikutty, Kanhangad, Minister, inauguration, P.K Kunhalikkutty's statement.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia