പ്രബന്ധ രചനാ മത്സരം നവംബര്‍ 5ന്
Oct 27, 2011, 13:41 IST
കാഞ്ഞങ്ങാട്: റോഡ് യൂസേഴ്‌സ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ അഞ്ചിന് കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുന്ന ജില്ലാ തല റോഡ് സംരക്ഷണ സെമിനാറിന്റെ ഭാഗമായി ജില്ലയിലെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. 'റോഡ് സംരക്ഷണവും സുരക്ഷയും' എന്ന വിഷയത്തില്‍ രണ്ടരപുറത്തില്‍ കവിയാതെ രചനകള്‍ നവം.രണ്ടിനകം സെക്രട്ടറി റോഡ് യൂസേഴ്‌സ് ഫോറം, ബസ് സ്റ്റാന്‍ഡ് ബില്‍സിങ്ങ്,കാഞ്ഞങ്ങാട്, പി.ഒ 671314 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. വിജയികള്‍ക്ക് സെമിനാറില്‍ വെച്ച് ധനകാര്യ വകുപ്പ് മന്ത്രി കെ.എം മാണി സമ്മാനങ്ങള്‍ വിതരണം ചെയ്യും.
Keywords: Essay competition, Kanhangad, പ്രബന്ധ രചനാ മത്സരം