പൊള്ളലേറ്റ് വീട്ടമ്മ ആശുപത്രിയില്‍
Apr 2, 2012, 16:01 IST
ബല്ല പുതിയകണ്ടത്തെ പി.മാണിയമ്മയ്ക്കാണ് (70) പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് മാണിയമ്മയെ മുഖത്തും മറ്റും തീപൊള്ളലേറ്റ നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്.
അര്‍ദ്ധ ബോധാവസ്ഥയിലായിരുന്ന മാണിയമ്മയെ ബന്ധുക്കളും പരിസരവാസികളും ചേര്‍ന്ന് ജില്ലാശുപത്രിയിലെത്തിക്കുകയായിരുന്നു. തനിക്ക് എങ്ങനെയാണ് പൊള്ളലേറ്റെതെന്ന് വ്യക്തമായി പറയാന്‍പോലും മാണിയമ്മയ്ക്ക് സാധിക്കുന്നില്ല. ഇതിനിടയില്‍് മാണിയമ്മയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാലയും കാതിലുണ്ടായിരുന്ന ആഭരണങ്ങളും ആരോ കവര്‍ന്നെടുത്തതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ജില്ലാശുപത്രിയിലാക്കിയ ശേഷം മാണിയമ്മയെ ബന്ധുക്കളാരും തിരിഞ്ഞുനോക്കിയിട്ടില്ല.
Keywords: Kanhangad, Housewife, Burnt