പെരുന്നാള്‍ ദിനത്തില്‍ നിര്‍ധന കുടുംബത്തിന് സാന്ത്വനവുമായി നമ്മുടെ നാട് വാട്ട്‌സ്ആപ്പ് കൂട്ടായ്മ
Sep 26, 2015, 10:30 IST
കുന്നുംകൈ: (www.kasargodvartha.com 26/09/2015) ആഘോഷങ്ങള്‍ അറിയാതെ പ്രായം കൊണ്ടും പ്രാരാബ്ദം കൊണ്ടും ജീവിതം വഴിമുട്ടി പ്രതീക്ഷകള്‍ തകര്‍ന്നവരുടെ മുമ്പിലേക്ക് സാന്ത്വന സ്പര്‍ശവുമായി 'നമ്മുടെ നാട് വാട്ട്‌സ് ആപ്പ് കൂട്ടായ്മ'. ബലി പെരുന്നാള്‍ ദിനത്തില്‍ നിരവധി നിര്‍ധന കുടുംബങ്ങള്‍ക്കാണ് 'നമ്മുടെ നാട്' കൂട്ടായ്മ പൊതിച്ചോര്‍ നല്‍കിയത്.
പെരുന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ക്ക് അവധി നല്‍കിയാണ് പ്രവര്‍ത്തകര്‍ തങ്ങളുടെ വീടുകളില്‍ നിന്ന് ശേഖരിച്ച ഭക്ഷണവുമായി ചിറ്റാരിക്കല്‍ വൈസ് നിവാസിലെ അന്തേവാസികള്‍ നല്‍കി പരിപാടിക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ചീമേനി നാലുകുന്നു കോളനിയിലും പോത്താങ്കണ്ടം കുടുംബശ്രീ തൊഴിലാളികള്‍ക്കും ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ നിരാലംബരായവര്‍ക്കുമാണ് പൊതിച്ചോര്‍ നല്‍കിയത്.
വെസ്റ്റ് എളേരി പഞ്ചായത്തിലെയും കയ്യൂര്‍ ചീമേനി പഞ്ചായത്തിലെയും ഇരുനൂറോളം വീടുകളില്‍ നിന്നാണ് മുന്നൂറോളം പേര്‍ക്കുള്ള ഭക്ഷണം നല്‍കിയത്. അഗതികള്‍ക്കുള്ള ഭവന നിര്‍മാണവും രണ്ട് പഞ്ചായത്തിലെയും സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പഠന കിറ്റും മറ്റ് നിരവധി സേവനങ്ങള്‍ നല്‍കി നേരത്തെ കൂട്ടായ്മ ശ്രദ്ധ നേടിയിരുന്നു.
സംസ്ഥാന യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ അംഗം ശരീഫ് മാടാപ്പുറം, പദ്ധതി കോര്‍ഡിനേറ്റര്‍ നൗഷാദ് കൂളിയാട്, അംഗങ്ങളായ ഖാദര്‍ അത്തൂട്ടി, റംഷാദ്, ദുല്‍കിഫിലി കുന്നുംകൈ, ഷംസീര്‍ പോത്താങ്കണ്ടം, അറഫാത്ത് ചെറുവത്തൂര്‍, എ.ജി റഹീം, എന്‍.എം ഷക്കീര്‍, റഫീഖ് കാക്കടവ്, നൗഷാദ് അരിയങ്കല്ല്, അഷ്‌റഫ് കുപ്പര, എന്‍. ഷബീര്‍, ഷംസു അത്തൂട്ടി, എന്‍.എം ബഷീര്‍, ഇക്ബാല്‍ പെരുമ്പട്ട, ബഷീര്‍ മൗലവി ചാനടുക്കം എന്നിവര്‍ നേതൃത്വം നല്‍കി.
Keywords : Eid, Celebration, Gulf, Kasaragod, Kerala, Kanhangad, Whats App group, Nammude Nadu.