കാഞ്ഞങ്ങാട്: പാമ്പ് കടിയേറ്റ് മധ്യവയസ്‌ക മരിച്ചു. കിഴക്കേ വെള്ളിക്കോത്ത് ഭഗവതി കാവിനടുത്ത് തുളസി(43)ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ബന്ധുവീട്ടില്‍നിന്ന് മടങ്ങവെ വയലില്‍വെച്ചാണ് പാമ്പുകടിയേറ്റത്. റോഡില്‍ കുഴഞ്ഞുവീണ ഇവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്‍ത്താവ്: പി. ഗണപതി. മക്കള്‍: വിപിന്‍ദാസ്, വിനീത.