പരസ്യ മദ്യപാനം: രണ്ട് പേര്‍ക്ക് 1000 വീതം പിഴ
Jan 20, 2012, 15:50 IST
കാഞ്ഞങ്ങാട്: പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചതിന് രണ്ട് യുവാക്കള്‍ക്ക് കോടതി ആയിരം രൂപ പിഴ വിധിച്ചു. ബളാല്‍ പൊടിപ്പള്ളത്തെ താഴത്തെ വീട്ടില്‍ കുഞ്ഞിക്കണ്ണന്റെ മകന്‍ ടി.പ്രദീപന്‍ (24), ബളാല്‍ പൊയ്കയിലെ കരുണാകരന്റെ മകന്‍ പി.കെ.അജി (38) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്.
2011 ഡിസംബര്‍ 3ന് ഉച്ചയ്ക്ക് ബളാല്‍ മുത്തപ്പന്‍ മല റോഡ് ജംഗ്ഷന് സമീപം പരസ്യമായി മദ്യപിക്കുമ്പോള്‍ വെള്ളരിക്കുണ്ട് എസ്.ഐ കെ.സുകുമാരനാണ് പ്രദിപനെ അറസ്റ്റ് ചെയ്തത്. 2011 നവംബര്‍ 27ന് ബളാല്‍ പഞ്ചായത്ത് റോഡില്‍ പരസ്യമായി മദ്യപിക്കുമ്പോള്‍ അജിയെ പോലീസ് പിടികൂടുകയായിരുന്നു.