പടന്ന പുഴയില്‍ 'മുങ്ങിയ' ഒഡിഷ യുവാവ് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പൊങ്ങി
Feb 22, 2012, 14:00 IST
പടന്ന: പടന്ന ബോട്ടു ജെട്ടിക്ക് സമീപം ആളുകള്‍ നോക്കി നില്‍ക്കേ പുഴയില്‍ ചാടിയ ഒഡിഷ യുവാവ് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പൊങ്ങി. തൊഴില്‍ ഏജന്റും മറ്റും കഠിനമായി ജോലി ചെയ്യിപ്പിക്കുന്നതില്‍ മനംനൊന്താണ് ഒഡിഷ യുവാവ് ഈ നാടകം നടത്തിയത്.
യുവാവിന്റെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ജോലി സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ കൂട്ടുകാരനായ യുവാവിന് രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് യുവാവ് ആളുകള്‍ നോക്കി നില്‍ക്കെ പടന്ന ബോട്ടുജെട്ടിക്ക് സമീപത്തു നിന്നും പുഴയില്‍ ചാടിയത്. യുവാവിനെ രക്ഷിക്കാന്‍ കയര്‍ തേടി പോയവര്‍ ഉടന്‍ മടങ്ങിയെത്തിപ്പോഴേക്കും യുവാവിനെ കാണാതായിരുന്നു.
ഇതിനിടയില്‍ ജോലി സ്ഥലത്ത് യുവാവിനെ കാണാത്തതിനാല്‍ ഏജന്റും മറ്റും തെരച്ചില്‍ തുടങ്ങിയിരുന്നു. യുവാവിനെ അന്വേഷിക്കുന്നതിനിടയിലാണ് യുവാവ് പുഴയില്‍ ചാടിയതായി കണ്ടവര്‍ അറിയിച്ചത്. പോലീസിലും ഫയര്‍ഫോഴ്‌സിലും സന്ദേശങ്ങള്‍ പോയതോടെ പോലീസും ഫയര്‍ഫോഴ്‌സും കുതിച്ചെത്തി നാട്ടുകാരോടൊപ്പം തെരച്ചില്‍ തുടങ്ങി.
മണിക്കൂറുകള്‍ പുഴയില്‍ എല്ലാവരും ചേര്‍ന്ന് അരിച്ച് പെറുക്കിയെങ്കിലും യുവാവിന്റെ പൊടിപോലും ലഭിച്ചില്ല. ഇതിനിടയിലാണ് മൊബൈല്‍ ഫോണില്‍ വിളിച്ച് യുവാവ് താന്‍ നാട്ടിലേക്ക് പുറപ്പെട്ടതായി വിവരം അറിയിച്ചത്. ഇതോടെ തെരച്ചിലും അവസാനിച്ചു. അന്വേഷിച്ച് ചെന്നവര്‍ക്ക് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞു.

Keywords: kasaragod, Kanhangad, Padanna, Missing, Youth, Cheruvathur,
Aslo read
ഒഡിഷ യുവാവ് പുഴയില്‍ വീണതായി സംശയം; പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടങ്ങി