നേഴ്‌സിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Sep 17, 2011, 21:37 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഗവ. സ്‌കൂള്‍ ഓഫ് നേഴ്‌സിംഗില്‍ ജനറല്‍ നേഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിലേക്ക് പ്രവേശനം ലഭിച്ച കുട്ടികളുടെ താല്‍ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സ്‌കൂള്‍ ഓഫ് നേഴ്‌സിംഗിലും, കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസിലും പരിശോധനയ്ക്ക് ലഭിക്കും. പരാതിയുള്ളവര്‍ സെപ്തംബര്‍ 26 നകം പ്രിന്‍സിപ്പാളിനെ രേഖാ മുലം അറിയിക്കണം.