city-gold-ad-for-blogger

നേട്ടങ്ങളുടെ തിളക്കവുമായി കിനാനൂര്‍ കരിന്തളം സി.ഡി.എസ്

നീലേശ്വരം: (www.kasargodvartha.com 21/09/2015) നേട്ടങ്ങളുടെ തിളക്കവുമായി കിനാനൂര്‍ കരിന്തളം സി.ഡി.എസ് മാതൃകയാകുന്നു. നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് സംസ്ഥാനത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിക്കാന്‍ കുടുംബശ്രീ സി.ഡി.എസിന് കഴിഞ്ഞു.

ദൂരദര്‍ശനും സംസ്ഥാന കുടുംബശ്രീ മിഷനും ചേര്‍ന്ന് സംഘടിപ്പിച്ച 'ഇനി ഞങ്ങള്‍ പറയാം' റിയാലിറ്റി ഷോയില്‍ സംസ്ഥാനത്തെ 10 നൂതന ആശയങ്ങളില്‍ ഒന്നായി തെരഞ്ഞെടുത്തത് കിനാനൂര്‍ കരിന്തളത്തിന്റെ വനിത തെങ്ങു കയറ്റമാണ്. പതിനഞ്ച് വനിതകളാണ് ഈ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ സി.ഡി.എസ് അധ്യക്ഷ വി.വി യശോദ, മുന്‍ അധ്യക്ഷ ഷൈജമ്മ ബെന്നി, കെ. ഭാര്‍ഗവി എന്നിവര്‍ ചേര്‍ന്ന് മന്ത്രി എം.കെ മുനീറില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

കിനാനൂര്‍ കരിന്തളം സി.ഡി.എസിന്റെ കെ.കെ ഹണി സംസ്ഥാനത്തുതന്നെ കൂടുതല്‍ വിറ്റഴിക്കുന്ന തേനാണ്. 32 യൂണിറ്റ് കര്‍ഷകരാണുള്ളത്. ഇരുപത് ഓട്ടോറിക്ഷ, ന്യൂട്രിമിക്‌സ് യൂണിറ്റുകള്‍, നോട്ട് ബുക്ക് നിര്‍മാണ യൂണിറ്റുകള്‍, തയ്യല്‍ യൂണിറ്റ്, പശുവളര്‍ത്തല്‍, കോഴിഫാമുകള്‍, കേരശ്രീ കൊപ്ര യൂണിറ്റ്, കറിപൗഡര്‍ നിര്‍മാണ യൂണിറ്റ് എന്നിവയും സി.ഡി.എസിനു കീഴിലുണ്ട്.

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള കുടുംബശ്രീ സി.ഡി.എസ് കിനാനൂര്‍ കരിന്തളത്തിന്റേതാണ്. അടുത്തുതന്നെ നാപ്കിന്‍ നിര്‍മാണ യൂണിറ്റുകൂടി ആരംഭിക്കുമെന്ന് അധ്യക്ഷ വി.വി യശോദ പറഞ്ഞു. മുമ്പും നിരവധി പുരസ്‌കാരങ്ങള്‍ കിനാനൂര്‍ കരിന്തളം സി.ഡി.എസിനെ തേടിയെത്തിയിട്ടുണ്ട്.

നേട്ടങ്ങളുടെ തിളക്കവുമായി കിനാനൂര്‍ കരിന്തളം സി.ഡി.എസ്

Keywords : Nileshwaram, Kanhangad, Kerala, Kudumbasree, Award, Government, Kinanur Karindalam Kudumbashree achievements.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia