city-gold-ad-for-blogger

നീലേശ്വരം നഗരസഭയുടെ ജൈവനഗരത്തിന് തുടക്കമായി

നീലേശ്വരം: (www.kasargodvartha.com 30/06/2015) നീലേശ്വരം നഗരസഭ നടപ്പാക്കുന്ന ജൈവനഗരം പദ്ധതിക്ക് നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി. ഗൗരിയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ നടത്തുന്ന ജൈവയാത്രയോടെ തുടക്കമായി. ജൈവയാത്ര പി. കരുണാകരന്‍ എം.പി നീലേശ്വരം മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.

വിവിധ സ്‌കൂളുകളില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് എടുത്ത ജൈവപ്രതിജ്ഞയോടെയാണ് ജൈവയാത്ര ആരംഭിച്ചത്. മുഴുവന്‍ വാര്‍ഡുകളിലും പര്യടനം നടത്തും. ജൈവയാത്രയുടെ ഭാഗമായി നഗരസഭാ ജീവനക്കാരും, കൗണ്‍സിലര്‍മാരും കാര്‍ഷികോപകരണങ്ങളും, തൈകളും കൈകളിലേന്തി നടത്തിയ നഗരപ്രദക്ഷിണം ജനശ്രദ്ധയാകര്‍ഷിച്ചു. ജൈവനഗരത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് തനി കാര്‍ഷിക വേഷത്തിലായിരുന്നു ജാഥ നയിച്ചത്.

നീലേശ്വരം പുഴയോരത്തെ സംരക്ഷിക്കാനുള്ള ജൈവവേലി നിര്‍മാണത്തിന്റെ ശിഖനാട്ടല്‍ നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഇ പ്രേമചന്ദ്രന്‍ നിര്‍വഹിച്ചു. ജൈവവേലിയുടെ പരിപാലന ചുമതല ജനമൈത്രി പോലീസിനാണ്.

കാര്‍ഷിക യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ. എം ഗോവിന്ദന്റെ നേതൃത്വത്തില്‍ ജൈവോദ്യാനത്തിന്റെ വിത്തു പാകലും നടന്നു. നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ അര ദിവസം ലീവെടുത്താണ് ഉദ്യാനമൊരുക്കിയത്. ചിറ്റാമൃത് ചിറ്റരത്ത, രാമച്ചം, കൃഷ്ണതുളസി, മഞ്ഞള്‍ തുടങ്ങിയ ഔഷധച്ചെടികള്‍ക്കു പുറമെ കാര്‍ഷിക യൂണിവേഴ്‌സിറ്റി വികസിപ്പിച്ച വെള്ളായണി ഹ്രസ്വ എന്ന മരച്ചീനി ഇനവും ഹണി ഡ്യൂ പപ്പായയും കാട്ടുവാഴയും ജൈവോദ്യാനത്തില്‍ നട്ടു. കാന്താരി മുളകും കറിവേപ്പിലയും വേലിക്ക് അലങ്കാരമായി വെച്ചുപിടിപ്പിച്ചു.

മാര്‍ക്കറ്റ് പരിസരത്തു നടന്ന ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി. ഗൗരി അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി എന്‍.കെ. ഹരീഷ് പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ഗ്രാന്റ് വിതരണം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക നിര്‍വഹിച്ചു. ജൈവയാത്രയുടെ പര്യടനം ജൂലൈ നാലിന് ചിറപ്പുറത്ത് സമാപിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

നീലേശ്വരം നഗരസഭയുടെ ജൈവനഗരത്തിന് തുടക്കമായി

Keywords :  Nileshwaram, Kanhangad, Kerala, Municipality, Development project, Inauguration.

നീലേശ്വരം നഗരസഭയുടെ ജൈവനഗരത്തിന് തുടക്കമായി

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia