നിയമനടപടിയിലൂടെ ഭര്‍ത്താവില്‍ നിന്നും തിരിച്ചുവാങ്ങിയ സ്വര്‍ണം സഹോദരി തട്ടിയെടുത്തു
Jan 13, 2012, 12:00 IST
കാഞ്ഞങ്ങാട് : നിയമനടപടിയിലൂടെ ഭര്‍ത്താവില്‍ നിന്നും യുവതി തിരിച്ചുവാങ്ങിയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ സഹോദരി തട്ടിയെടുത്തതായി പരാതി.
മാങ്ങാട് അമ്പാപുരത്തെ തങ്കരാജന്റെ മകള്‍ കെ.ദിവ്യയുടെ (24) സ്വര്‍ണ്ണാഭരണങ്ങളാണ് സഹോദരി മിനി തന്ത്രപൂര്‍വ്വം കൈക്കലാക്കിയത്. ഇതു സംബന്ധിച്ച് ദിവ്യയുടെ പരാതിയില്‍ മിനിക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ദിവ്യ ഇപ്പോള്‍ കാഞ്ഞങ്ങാട് എംഎച്ച് ഹോസ്റ്റലിലാണ് താമസം. 2011 സെപ്റ്റംബറില്‍ പെരിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന സഹോദരി മിനി താന്‍ സൂക്ഷിക്കാമെന്ന് പറഞ്ഞ് ദിവ്യയില്‍ നിന്നും 25 പവന്‍ സ്വര്‍ണ്ണം വാങ്ങുകയായിരുന്നു. പിന്നീട് സ്വര്‍ണ്ണം തിരിച്ചു ചോദിച്ചപ്പോള്‍ മിനി നല്‍കിയില്ല.
ഇതേ തുടര്‍ന്നാണ് മിനിക്കെതിരെ ദിവ്യ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. 2010 ജൂണ്‍ 25ന് തളിപ്പറമ്പ് പട്ടുവത്തെ വിനോദ് കുമാറാണ് ദിവ്യയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുകയും തുടര്‍ന്ന് ദിവ്യ വിനോദ് കുമാറിനെതിരെ കോടതിയില്‍ ഹരജി നല്‍കുകയുമായിരുന്നു.
സ്ത്രീധനമായി വാങ്ങിയ 25 പവന്‍ സ്വര്‍ണ്ണം ദിവ്യക്ക് തിരിച്ചുകൊടുക്കാന്‍ വിനോദ് കുമാറിന് കോടതി നിര്‍ദ്ദേശം നല്‍കി. ഈ സ്വര്‍ണ്ണം ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാന്‍ ഒരുങ്ങുമ്പോഴാണ് സ്വര്‍ണ്ണം താന്‍ സൂക്ഷിക്കാമെന്ന് പറഞ്ഞ് മിനി നിര്‍ബന്ധപൂര്‍വ്വം ദിവ്യയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങിയത്.
പിന്നീട് ഇതെകുറിച്ച് ചോദിച്ചപ്പോള്‍ നീ സ്വര്‍ണ്ണം സൂക്ഷിക്കാന്‍ നല്‍കിയതിന് തെളിവില്ലെന്നും ആവശ്യമാണെങ്കില്‍ ഭര്‍ത്താവ് സ്വര്‍ണ്ണം തിരിച്ച് നല്‍കിയില്ലെന്ന് പറഞ്ഞ് കേസ് കൊടുക്കണമെന്നുമായിരുന്നു ദിവ്യയ്ക്കുള്ള മിനിയുടെ മറുപടി.
സ്വര്‍ണ്ണമില്ലാത്തതിനാല്‍ താന്‍ വളരെയേറെ ബുദ്ധിമുട്ടുകയാണെന്നും ഭര്‍ത്താവിനെതിരായ കേസ് മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ദിവ്യയുടെ പരാതിയില്‍ പറയുന്നു.

Keywords: Kanhangad, gold, നിയമനടപടി, കാഞ്ഞങ്ങാട്, സ്വര്‍ണം