നാണം പൊതിഞ്ഞ മണവാട്ടിക്ക് നിറം ചാര്‍ത്തി ഒപ്പനയുടെ ഇശല്‍
Jan 4, 2012, 20:42 IST
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഫീസ ആന്റ് പാര്‍ട്ടി. |
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അര്‍ച്ചന ആന്റ് പാര്‍ട്ടി |
ചേലുറ്റ മര്‍ഹബ മംഗലത്തില്‍ സുവന പൊന്‍ബുസ്താനില്‍ ആഷിമിലമ്പിയ മുത്തു റസൂലിന്റെ കല്ല്യാണം കൂടിയ നിര്‍വൃതി വാരി നിറച്ചാണ് ഒപ്പന അവസാനിച്ചത്. ഒന്നാം സ്ഥാനം നേടിയ ദുര്‍ഗ്ഗ ഹൈസ്‌കൂളിന്റെ പരിശീലകന്‍ നാസര്‍ പറശ്ശിനിക്കടവാണ്. 13 വര്‍ഷമായി നാസറാണ് ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു വേണ്ടി ഒപ്പന ഒരുക്കുന്നത്. കണ്ണൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തില്‍, തൊടുപുഴയില്‍ നടന്ന കലോത്സവത്തില്‍ രണ്ടാംസ്ഥാനവും, കോട്ടയത്ത് നടന്ന കലോത്സവത്തില്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മത്സരിച്ച ചെമ്മനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമില്‍ ഫാരിസ, ഫര്‍സീന, ആഫിസ, മഖസൂന, സ്മൃതി, സുനയ്യ, നസീബ, മഹ്‌സൂമ, ഫമീദ, നിഷിദ എന്നിവരാണ് ചുവടുകള്‍ വെച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആകെ മത്സരിച്ച 7 ടീമില്‍ 6 ടീമിനും എ ഗ്രേഡ് ലഭിച്ചു. മുനീര്‍ തലശ്ശേരിയാണ് ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പരിശീലകന്‍. പുതുമയുള്ള പാട്ടുകളും, ചുവടുകളും കൊണ്ട് ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒപ്പനകള്‍ മികച്ച നിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താവ് സലീം വല്ല്യപ്പാവ് അഭിപ്രായപ്പെട്ടു.
Keywords: Kasaragod, Cherkala, Chemnad, Kanhangad, Oppana, Competition, District Kalothsavam.