നാട്ടുകാരുടെ പ്രതിഷേധത്തിന് ഫലം കണ്ടു: മയിച്ചയില്‍ അപകട സൂചനാ റിഫ്‌ളക്ടറുകള്‍ സ്ഥാപിച്ചു
Sep 7, 2015, 17:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 07/09/2015) ഒടുവില്‍ നാട്ടുകാരുടെ പ്രതിഷേധത്തിന് ഫലം കണ്ടു തുടങ്ങി. മയിച്ച അപകട മേഖലയില്‍ വേഗത നിയന്ത്രണ സംവിധാനം വരുന്നു. ആദ്യ ഘട്ടമായി വേഗത നിയന്ത്രണ സൂചന നല്‍കുന്ന പൂച്ചക്കക്കണ്ണ്! സ്ഥാപിച്ചു.
പാതയോരം വീതി കുറഞ്ഞത് അപകട കെണിയൊരുക്കുന്ന മയിച്ചയിലെ ബസ് സ്‌റ്റോപ്പ് മുതല്‍ കാര്യങ്കോട് പാലം വരെയുള്ള ഭാഗങ്ങളില്‍ രാത്രിയും തെളിയുന്ന റിഫഌറുകളാണ് ഇവിടെ സ്ഥാപിച്ചത്. സ്ഥിരം അപകടം വരുത്തുന്ന ഭാഗങ്ങളില്‍ റോഡിന്റെ ഇരു ഭാഗത്തുമായി സൂചനാ റിഫ്‌ളക്ടറുകള്‍ ഉറപ്പിച്ചത്.
മധ്യ ഭാഗത്ത് സ്ഥാപിക്കാനുള്ള ഡിവൈഡറുകള്‍ കരാര്‍ ഏറ്റെടുത്ത ഏജന്‍സി തയ്യാറാക്കാന്‍ വൈകുമെന്നതിനാലാണ് ആദ്യം സ്ഥാപിച്ചത്. ദേശീയ പാതയില്‍ സഞ്ചരിക്കുന്ന പരിചിതരല്ലാത്തവര്‍ മയിച്ചയിലും കാര്യങ്കോട്ടുമായി നിരന്തരം അപകടത്തില്‍പ്പെടുന്നത് നാട്ടുകാരുടെ സ്വസ്ഥത കെടുത്തിയതിനെത്തുടര്‍ന്ന് പ്രതിഷേധവും പ്രക്ഷോഭവും നടന്നു വരുകയായിരുന്നു. ഇവിടെ വീതി കൂട്ടി ദേശീയ പാതയിലെ അപകട വളവ് ഒഴിവാക്കണമെന്ന ആവശ്യം ഇനിയും അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല. അതുമല്ലെങ്കില്‍ വീതി കൂട്ടി ഇരു ഭാഗങ്ങളിലും സുരക്ഷാ വേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Keywords : Cheruvathur, Accident, Natives, Protest, Road, Kasaragod, Kanhangad, Kerala, Mayyicha.