നാടക സങ്കേതങ്ങളിലൂന്നി സണ്‍ഡെ തിയറ്റര്‍ ക്യാമ്പ്
May 27, 2013, 20:25 IST
കാഞ്ഞങ്ങാട്: പ്രേക്ഷകന് നാടകത്തെ അനുഭവിക്കുന്നത് മനസിലാക്കി വിവിധ നാടക സങ്കേതങ്ങളിലൂന്നിയ ത്രിദിന നാടക ക്യാമ്പ് പുതിയ അനുഭവമായി. ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ കുറ്റിക്കോലില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ നാടകവേദിയായ സണ്‍ഡെ തിയറ്ററും, പെരിയ ആയമ്പാറ യുവധാര ആര്‍ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്ബും സംഘടിപ്പിച്ച നാടക കളരിയിലാണ് വിവിധതരം പ്രേക്ഷകരുടെ ആസ്വദന അഭിരുചികളെ കുറിച്ച് കുട്ടികള്‍ക്ക് ബോധ്യമായത്. പ്രൊസിനിയം, സാന്റ്വിച്ച്, അരീന, ഗ്ലോബല്‍ തുടങ്ങിയ വിവിധ നാടക സങ്കേതങ്ങളാണ് ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 കുട്ടികള്‍ക്കായി നാടക ക്യാമ്പിലൂടെ പരിചയപ്പെടുത്തിയത്. ക്യാമ്പ് കാണികള്‍ക്കും നവ്യാനുഭവമായി.
ഉദുമ ബാര കെ. കുഞ്ഞിരാമന്റെ നാടകാനുഭവങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചതും കുട്ടികള്‍ക്ക് ആഹ്ലാദകരമായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റും, സണ്ഡെതിയറ്റര് ചെയര്‍ പേഴ്സണുമായ അഡ്വ. പി.പി. ശ്യാമളാദേവി, ജില്ലാപഞ്ചയത്തംഗം എ. ജാസ്മിന്, വാര്‍ഡ് മെമ്പര്‍ നളിനി എന്നിവരും കുട്ടികളുമായി സംവദിച്ചു.
സംഭാഷണം, താളം, നിരീക്ഷണം, ശ്രദ്ധ, ഏകാഗ്രത, വ്യക്തിത്വ വികാസം, ഓര്മ, എന്നിവ എങ്ങിനെ രൂപപ്പെടുത്തിയെടുക്കാമെന്നും തിയറ്റര്‍ ഗയിമിലൂടെ കുട്ടികള്‍ മനസിലാക്കി. ക്യാമ്പിന്റെ തുടര്‍പ്രവര്‍ത്തനമായി മെയ് 30 മുതല്‍ മൂന്നു ദിവസം വീണ്ടും ക്യാമ്പ് നടത്തും. നാട്ടുക്കാരും, പ്രവര്‍ത്തകരും ആവേശത്തോടെയാണ് ക്യാമ്പ് ഏറ്റെടുത്തിരിക്കുന്നത്. സണ്‍ഡെ തിയറ്റര്‍ ഡയറക്ടര്‍ ഗോപി കുറ്റിക്കോല്‍, സ്ക്കൂള് ഓഫ് ഡ്രാമയിലെ ദിലീപ് മുതിയക്കല്‍, അനന്തകൃഷ്ണന്, പ്രശസ്ത കോറിയോഗ്രാഫര്‍ ഹരിരാമചന്ദ്രന്‍, കെ.പി.എ.സി. ഹരിദാസ്, അനീഷ് കെ.പി.എ.സി. തുടങ്ങിയവര്‍ പരിശീലനം നല്കുന്നു.

Keywords: Sunday theater, Drama, Camp, Kanhangad, Kuttikol, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News