നവവധുവിന്റെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണ്ണവും പണവും കവര്‍ന്നു
May 13, 2012, 11:55 IST
കാഞ്ഞങ്ങാട്: ബൈക്കില്‍ വീട്ടിലെത്തിയ രണ്ടംഗ സംഘം നവവധുവിന്റെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു. അഞ്ചാംവയലിലെ കുമാരന്റെ മകന്‍ രാജേഷിന്റെ ഭാര്യ ശിവരഞ്ജനയാണ്(22)യാണ് ആക്രമണത്തിനിരയായത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. യുവതിയുടെ കഴുത്തിലുണ്ടായിരുന്ന മാലയും അലമാരയിലെ പണവും കവര്‍ന്ന് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. പരിക്കേറ്റ ശിവരഞ്ജനെയ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Robbery, Kanhangad, Kasaragod