നടുറോഡില്‍ ബൈക്ക് അഭ്യാസം: വിദ്യാര്‍ത്ഥികള്‍ക്കും യുവാവിനും ശിക്ഷകിട്ടി
Nov 14, 2014, 14:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.11.2014) നടുറോഡില്‍ ബൈക്ക് അഭ്യാസം നടത്തിയ വിദ്യാര്‍ത്ഥികളെയും യുവാവിനെയും പിഴയടക്കാന്‍ കോടതി ശിക്ഷിച്ചു. വിദ്യാര്‍ത്ഥികളായ ചിത്താരിയിലെ കെ. മുഹമ്മദ് ഫാസില്‍ (23), ഉദുമ ഉദയമംഗലത്തെ ആഷിഖ് (19), ബേക്കല്‍ ജംഗ്ഷനിലെ ടി.ഐ ഇര്‍ഷാദ് (21), കൊട്രച്ചാലിലെ വി. ഷാഫി (44) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) 1400 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്.
കേസിലെ മറ്റൊരു പ്രതിയായ പൂച്ചക്കാട്ടെ അശ്വിനിന് (18) കോടതി വാറണ്ട് പുറപ്പെടുവിച്ചു.
2014 ഓഗസ്റ്റ് 31ന് വൈകുന്നേരം മൂന്ന് മണിയോടെ പള്ളിക്കര റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിക്കര റെയില്‍പാലത്തിന്റെ ടോള്‍ ബൂത്തിന് സമീപം ഗതാഗത തടസമുണ്ടാക്കിയതിനും അതിവേഗതയില്‍ ഹെല്‍മെറ്റില്ലാതെ ഒരു ബൈക്കില്‍ മൂന്ന് പേരെ ഇരുത്തി യാത്ര ചെയ്തതിനും പോലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ ഓടിച്ചുപോയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ബൈക്കിന്റെ നമ്പര്‍ കണ്ടെത്തിയ ശേഷമാണ് പ്രതികളെ പോലീസ് പിടികൂടിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Students, Court, Bike, Police, Youth, K Muhammed Fasil, Ashique, TI Irshad, V Shafi, Ashwin, Court punishes students.
Advertisement: