ദുര്‍ഗാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പുറമെനിന്നെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചു
Oct 18, 2012, 22:04 IST
കാഞ്ഞങ്ങാട്: ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ പുറമെ നിന്നെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ച് പരിക്കേല്‍പിച്ചു. പരിക്കേറ്റ മൂന്നു വിദ്യാര്‍ത്ഥികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആവിയിലെ ശാഹിദ് അഫ്രീദി (15), കല്ലുരാവിയിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ആഷിഖ് (15) പുതിയ വളപ്പ് ഹദ്ദാദ് നഗറിലെ അബ്ദുല്‍ ഹകീം (14) എന്നിവരെയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നു പേരും ഒമ്പതാം ക്‌ളാസ് വിദ്യാര്‍ത്ഥികളാണ്.
ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് സ്‌കൂള്‍ വിട്ട് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളെ പുറത്തു നിന്നുമെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു. അബ്ദുല്‍ ഹക്കീമിനെയാണ് ആദ്യം മര്‍ദിച്ചത്. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മറ്റ് രണ്ട് പേര്‍ക്കും മര്‍ദിനമേറ്റത്.

വിദ്യാര്‍ത്ഥികള്‍ നിലവിളിച്ചപ്പോള്‍ അധ്യാപകര്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ കടന്നുകളഞ്ഞിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകര്‍ സ്‌കൂളിന് മുന്നില്‍ സ്ഥാപിച്ച വിവാദ പരാമര്‍ശമുള്ള ഫ്‌ളക്‌സ് ബോര്‍ഡ് കീറിയതിന്റെ പേരിലാണ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്.
Keywords: Durga School, Students, Attack, BJP, Worker, Kanhangad, Kasaragod, Kerala, Malayalam news