തോട്ടില്‍ കുളിക്കാനെത്തിയ ഭര്‍തൃമതി മുങ്ങി മരിച്ചു
Jun 12, 2012, 11:31 IST
തായന്നൂര്‍: തോട്ടില്‍ കുളിക്കാനെത്തിയ ഭര്‍തൃമതി മുങ്ങി മരിച്ചു. തായന്നൂര്‍ ചെരളത്തെ ഹോട്ടല്‍ തൊഴിലാളി സുധീഷിന്റെ ഭാര്യ ജിജിതയാണ് (28) തിങ്കളാഴ്ച ഉച്ചയോടെ വീടിന് സമീപത്തെ തോട്ടില്‍ മുങ്ങിമരിച്ചത്.
വിവരമറിഞ്ഞ് വീട്ടുകാരും പരിസരവാസികളും എത്തി ജിജിതയെ തോ ട്ടില്‍ നിന്നും പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചിരുന്നു. ചെരളത്തെ പരേതനായ കൊട്ടന്റെയും തങ്കമണിയുടെയും മകളായ ജിജിതയ്ക്ക് രണ്ട് വയസുള്ള നിവേദിത എന്നുപേരുള്ള മകളുണ്ട്. ശ്രീജ, ജീന എന്നിവര്‍ സഹോദരങ്ങളാണ്. അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി.
ജിജിതയുടെ മരണം നാടിനെ ദു:ഖത്തിലാഴ്ത്തിയിട്ടുണ്ട്. അയല്‍വാസിയായ മീനാക്ഷിയാണ് ജിജിതയെ തോട്ടില്‍ മുങ്ങിയ നിലയില്‍ ആദ്യം കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ ജിജിതയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Keywords: Kasaragod, Thayanor, Drowned, House wife.