തെറ്റായ വാര്‍ത്ത കെ.ജി.എം.ഒ.എ പ്രതിഷേധിച്ചു
Nov 15, 2011, 11:47 IST
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയെക്കുറിച്ച് പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധത്തില്‍ ചില പത്രത്തില്‍ വന്ന വാര്‍ത്തകളില്‍ കെ.ജി.എം.ഒ.എ പ്രതിഷേധിച്ചു. ഒക്ടോബറില്‍ ജില്ലാ ആശുപത്രിയില്‍ നടന്ന 117 പ്രസവങ്ങളില്‍ 30 പേര്‍ മാത്രമാണ് സിസേറിയന് വിധേയമായത്. ആദ്യ പ്രസവത്തിനായി ജില്ലാ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട 1036 പേരില്‍ 156 പേരെ മാത്രമേ സിസേറിയന് വിധേയമാക്കിയിട്ടുള്ളു. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന നിരക്കില്‍ മാത്രമാണ് ശസ്ത്രക്രിയ നടന്നിട്ടുള്ളത്.
എന്‍ആര്‍എച്ച്എം ഫണ്ടില്‍ നിന്ന് കൂടുതല്‍ അലവന്‍സ് തട്ടാന്‍ സിസേറിയന്‍ നടത്തുന്നെന്ന വിധത്തില്‍ നടത്തുന്ന പ്രചാരണങ്ങളും അടിസ്ഥാന രഹിതമാണ്. 2007 ജൂലൈ മാസത്തിനുശേഷം അര്‍ഹതപ്പെട്ട അലവന്‍സുകള്‍ പോലും ഡോക്ടര്‍മാര്‍ക്ക് ലഭിച്ചിട്ടില്ല. വസ്തുകള്‍ ഇതായിരിക്കെ പാവപ്പെട്ട രോഗികള്‍ ചികിത്സ തേടിയെത്തുന്ന ജില്ലാ ആശുപത്രിയില്‍ സിസേറിയന്‍ പ്രസവം മാത്രമേ നടക്കുന്നുള്ളുവെന്ന വിധം രോഗികളെ പരിഭ്രാന്തരാക്കുന്ന വാര്‍ത്തകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ആശുപത്രിയെയും ഡോക്ടര്‍മാരെയും കരിതേച്ച് കാട്ടാനുള്ള നീക്കത്തില്‍ പൊതുസമൂഹം പ്രതികരിക്കണമെന്ന് കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. വി. സുരേശന്‍ അഭ്യര്‍ഥിച്ചു.

Keywords: KGMOA, കാഞ്ഞങ്ങാട്, പ്രതിഷേധം, കെ.ജി.എം.ഒ.എ, വാര്‍ത്ത