തെയ്യംകെട്ട് തടയണമെന്ന് ഹര്‍ജി കോടതി തള്ളി
Feb 22, 2012, 10:30 IST
ഹൊസ്ദുര്‍ഗ്: മാര്‍ച്ച് 21ന് മടിക്കൈ കീക്കാംകോട്ട് നടക്കുന്ന പൊട്ടന്‍ തെയ്യംകെട്ട് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ രണ്ട് ഹരജികള്‍ ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതി തള്ളി.
കീക്കാംകോട്ടെ കെ.വി.കുഞ്ഞിരാമന്‍ നായരും കെ.കരുണാകരന്‍ നായരും നല്‍കിയ ഹരജികളാണ് ചൊവ്വാഴ്ച കോടതി തള്ളിയത്. കീക്കാംകോട്ട് കൂക്കള്‍ താവഴി തറവാട് പൊട്ടന്‍ ദേവസ്ഥാനത്ത് മാര്‍ച്ച് 21 ന് പൊട്ടന്‍ തെയ്യം കെട്ട് നടത്താന്‍ തീരുമാനിച്ചിരുന്നു.
ഇതിനെതിരെയാണ് കുഞ്ഞിരാമന്‍ നായരും കരുണാകരന്‍ നായരും ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കിയത്.
തെയ്യംകെട്ടിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇതിനെതിരെ ര ണ്ട് ഹരജികള്‍ കോടതിയിലെത്തിയത്. തെയ്യംകെട്ടില്‍ നി ന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കലശക്കാരനും തന്ത്രിക്കും കോലധാരിക്കും കരുണാകര ന്‍നായര്‍ നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തെയ്യക്കെട്ടിനുള്ള ഒരുക്കങ്ങളുമായി തറവാട്ടുകാര്‍ മുന്നോട്ട് പോവുകയാണുണ്ടായത്.

Keywords: Kanhangad, court order, Theyyam, ഹര്‍ജി, കോടതി, ഹൊസ്ദുര്‍ഗ്, തെയ്യംകെട്ട്