തൃക്കരിപ്പൂര്‍ കടപ്പുറത്ത് കടലാക്രമണം
Jul 4, 2012, 10:28 IST
കാഞ്ഞങ്ങാട്: ചിത്താരി കടപ്പുറത്ത് രൂക്ഷമായ കടലാക്രമണം. നിരവധി തെങ്ങുകള്‍ കടലെടുത്തു. ഏഴ് വീട്ടുകാര്‍ ഭീഷണിയില്‍ കഴിയുകയാണ്. പാഞ്ചാലി, മാധവി, അംബിക ചന്ദ്രന്‍, ശാന്ത, കാര്‍ത്യായനി, ബാലകൃഷ്ണന്‍, ജാനകി എന്നിവരുടെ വീടുകള്‍ക്കാണ് ഭീഷണിയുള്ളത്. വീടുകള്‍ കടലെടുക്കും വിധം കരയും കടലും തമ്മിലുള്ള ദൂരം നന്നേ കുറഞ്ഞിരിക്കുന്നു. ഇരുപതോളം തെങ്ങുകളാണ് ചൊവ്വാഴ്ച കടപുഴകിയത്. നിരവധി തെങ്ങുകള്‍ ഏതു നിമിഷവും കടലെടുക്കുന്ന സ്ഥിതിയിലാണുള്ളത്.
കടലാക്രമണ പ്രദേശം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, മത്സ്യഫെഡ് ചെയര്‍മാന്‍ വി.ദിനകരന്‍, പഞ്ചായത്ത് അംഗം സി.എച്ച്.മുഹമ്മദ് കുഞ്ഞി, ദീവരസഭ താലൂക്ക് സെക്രട്ടറി കെ.രവീന്ദ്രന്‍, കെ.രാജന്‍ അജാനൂര്‍, സി.കെ.ഭാസ്‌ക്കരന്‍ ചിത്താരി കടപ്പുറം സന്ദര്‍ശിച്ചു.

Keywords: Sea attack, Trikaripur, Kasaragod