തീവണ്ടി തട്ടി ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരിച്ചറിഞ്ഞു
Nov 3, 2012, 20:10 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നിന്ന് തീവണ്ടി തട്ടി ഗുരുതരമായി പരിക്കേറ്റ നിലയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിനെ തിരിച്ചറിഞ്ഞു.
മുള്ളേരിയ അഡൂരിലെ കോടിക്കണ്ടത്ത് അമ്പാടിയുടെ മകന് വിജയനാ(38)ണ് കാഞ്ഞങ്ങാട്ട് തീവണ്ടി യാത്രക്കിടെ അപകടത്തില്‍പ്പെട്ടത്. ഒരാഴ്ച മുമ്പാണ് കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റിന് സമീപത്ത് തല പൊട്ടി രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന യുവാവിനെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ഹൊസ്ദുര്‍ഗ് പോലീസ് യുവാവിനെ ആദ്യം ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.
മാധ്യമ വാര്‍ത്ത കണ്ട് മുള്ളേരിയയില്‍ നിന്നും ബന്ധുക്കള്‍ പരിയാരം ആശുപത്രിയിലെത്തിയാണ് അപകടത്തില്‍പെട്ടത് വിജയനാണെന്ന് തിരിച്ചറിഞ്ഞത്. ആറ് മാസം മുമ്പ് മുള്ളേരിയയില്‍ നിന്ന് ഗോവയിലെ ജോലി സ്ഥലത്തേക്ക് പോയതാണ് വിജയന്. നാട്ടിലേക്ക് മംഗളാ എക്സ്പ്രസ്സില്‍ യാത്ര തിരിക്കുകയായിരുന്നു. തീവണ്ടി യാത്രക്കിടയില്‍ രാത്രി ഉറങ്ങിപ്പോയ വിജയന് കാസര്‍കോട്ട് ഇറങ്ങാന്‍ കഴിഞ്ഞില്ല. വണ്ടി കാഞ്ഞങ്ങാട്ടെത്തിയതോടെ വിജയന് ഉറക്കമുണര്‍ന്നെങ്കിലും അപ്പോഴേക്കും വണ്ടി കാഞ്ഞങ്ങാട് സ്റ്റേഷന് വിട്ടു. ഇതേതുടര്‍ന്ന് പരിഭ്രാന്തിയോടെ വിജയന് തീവണ്ടിയില്‍ നിന്നും ചാടിയിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു.
Keywords: Kasaragod, Kanhangad, Injured, Hospital, Train, Mulleria, Adoor, Kerala, Goa, Vijayan, Malayalam News.