തന്ത്രിമോഡല്‍ നഗ്ന ചിത്രീകരണം: രജിസ്റ്റര്‍ ചെയ്തത് 9 കേസുകള്‍
Jan 13, 2012, 15:34 IST
കാഞ്ഞങ്ങാട്: ശബരിമല തന്ത്രി മോഡലില്‍ സ്ത്രീകളെ ഉപയോഗിച്ച് സമ്പന്നരായ യുവാക്കളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ രണ്ടു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 9 ഓളം കേസുകള്‍.
ഏറ്റവും ഒടുവില്‍ കാഞ്ഞങ്ങാടിനടുത്ത ഞാണിക്കടവിലാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലേശ്വരത്തെ വ്യാപാരിയെ സ്ത്രീയെ ഉപയോഗിച്ച് ഞാണിക്കടവിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തുകയും നഗ്ന ചിത്രീകരണം നടത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിലായെങ്കിലും മറ്റ് രണ്ടു പ്രതികള്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. പള്ളിക്കര പൂച്ചക്കാട്ടെ മുഹമ്മദ് കുഞ്ഞിയെന്ന യുവാവിനെ സ്ത്രീയെ ഉപയോഗിച്ച് ഫോണില്‍ വിളിച്ച് തെറ്റിദ്ധരിപ്പിച്ച് ബേക്കല്‍ ഹദ്ദാദ് നഗറിലെ കെട്ടിടത്തിലെത്തിക്കുകയും നഗ്‌നയായ യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരണം നടത്തുകയും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതാണ് കാസര്‍കോട് ജില്ലയില്‍ നടന്ന ആദ്യത്തെ തന്ത്രിമോഡല്‍ ബ്ലാക്ക്‌മെയില്‍ സംഭവം.
ഗള്‍ഫില്‍ നിന്നെത്തിയ മുഹമ്മദ് കുഞ്ഞിയെ സുഹൃത്തിന് സുഖമില്ലെന്നും ആശുപത്രിയിലെത്തിക്കണമെന്നും ഒരു സ്ത്രീയെകൊണ്ട് വിളിപ്പിച്ചാണ് ബ്ലാക്ക്‌മെയില്‍ സംഘം കെട്ടിടത്തിലെത്തിച്ചത്. ഇവിടെ നിന്നും മുഹമ്മദ് കു ഞ്ഞി രക്ഷപ്പെട്ട് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ കേസില്‍ 5 പ്രതികളാണ് അറസ്റ്റിലായത്. കള്ളാര്‍ സ്വദേശിയായ മെഡിക്കല്‍ റപ്രസെന്റേറ്റീവിനെ ബേക്കല്‍ കോട്ടയിലേക്ക് സ്ത്രീയെ കൊണ്ട് വിളിപ്പിച്ച് എത്തിക്കുകയും ഈ യുവാവിനെ മര്‍ദ്ദിച്ച് പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിലും ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു.
ഇതിനു ശേഷം ഉദുമ സ്വദേശിയായ യുവാവിനെ ഒരു സംഘം തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയശേഷം ഒരു യുവതിയെ മൊബൈല്‍ ഫോണില്‍ വിളിപ്പിക്കുകയും അങ്ങേത്തലയ്ക്കല്‍ നിന്ന് സംസാരിച്ച യുവതിയുടെയും സംഘം ബന്ദിയാക്കിയ യുവാവിന്റെയും സംസാരം മെബൈല്‍ ഫോണില്‍ റിക്കാര്‍ഡ് ചെയ്ത ശേഷം പണവും ബൈക്കും തട്ടിയെടുക്കുകയും ചെയ്ത സംഭവവും പിന്നീടുണ്ടായി. ഈ കേസിലെ പ്രതികളെയും പോലീസ് പിടികൂടിയിരുന്നു. കാസര്‍കോട്ട് ഒരു മദ്രസ അദ്ധ്യാപകനെ തന്ത്ര പൂര്‍വ്വം വിജനമായ സ്ഥലത്തുള്ള കെട്ടിടത്തിലേക്ക് കൊണ്ടുപോയി നഗ്‌നയായ യുവതിക്കൊപ്പം നിര്‍ത്തി ഈ രംഗം വീഡിയോയില്‍ പകര്‍ത്തിയ സംഭവത്തില്‍ അടുത്തിടെയാണ് കാസര്‍കോട് ടൗണ്‍പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇങ്ങനെ ചെറുതും വലുതുമായ 9 ഓളം ബ്ലാക്ക്‌മെയില്‍ സംഭവങ്ങളാണ് രണ്ട് വര്‍ഷത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഉണ്ടായത്. ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്ന സ്ത്രീകളെ പോലീസ് കേസില്‍ പ്രതികളാക്കുന്നില്ലെന്നതാണ് ശ്രദ്ധേയമായ വസ്തുത.
Keywords: Kanhangad, Blackmail, case, തന്ത്രിമോഡല്‍, നഗ്ന ചിത്രീകരണം, രജിസ്റ്റര്‍