city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് നിര്‍മിക്കുന്ന ഡോക്യുമെന്ററി അണിയറയില്‍ പുരോഗമിക്കുന്നു

കോഴിക്കോട്: (www.kasargodvartha.com 31/03/2015) കേരളത്തിലെ ഇസ്‌ലാം മത വിശ്വാസികളിലെ പ്രബല വിഭാഗമായ തങ്ങന്മാരേക്കുറിച്ചുള്ള ഡോക്യുമെന്ററി 'ദി ഹിസ്‌റ്റോറിക്ക മൂവ്‌മെന്റ് ഓഫ് കേരള മുസ്ലിംസ്' അണിയറയില്‍ ഒരുങ്ങുന്നു. പ്രവാചക പരമ്പരയില്‍ ഉള്‍പെട്ട കേരളത്തിലെ തങ്ങന്മാരുടെ വംശപരമ്പരയെക്കുറിച്ചുള്ള ചരിത്രാന്വേഷണം കൂടിയായ ഈ ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് നിര്‍വ്വഹിച്ചു.

ചടങ്ങില്‍ നിര്‍മാതാവ് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, മുന്‍ എം.എല്‍.എ അഷറഫ് കോട്ടൂര്‍, സിറാജ് സേഠ്, ചീഫ് കോ ഓര്‍ഡിനേറ്റര്‍ സി.ടി അബ്ദുല്‍ ഖാദര്‍, വി.കെ.പി ഇസ്മാഈല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആഷ്ബുഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കാസര്‍കോട്ടെ പ്രമുഖ വ്യവസായിയും സമൂഹ്യ മത സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് നിര്‍മിക്കുന്ന ഈ ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകനായിരുന്ന പി.എ. ബക്കറിന്റെ മുഖ്യ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ഡോ. അഷറഫ് ഏട്ടിക്കുളമാണ്.

നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്ത ഇദ്ദേഹത്തിന് സയ്യിദ് ശിഹാബ് തങ്ങളേക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിരുന്നു. സയ്യിദ് കുടുംബത്തില്‍ നിന്നും ആദ്യമായി കേരളത്തിലെത്തിയത് സയ്യിദ് അഹമ്മദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങളാണ്. ഇവര്‍ വടക്കേ മലബാറിലെ വളപട്ടണത്ത് എത്തിച്ചേര്‍ന്നു എന്നാണ് ചരിത്ര പുസ്തകത്തില്‍ ഉള്ളത്. കേരളത്തില്‍ പിതൃപരമ്പര അറിയപ്പെട്ട സയ്യിദ് കുടുംബങ്ങളെല്ലാം നബി (സ) തങ്ങളുടെ ഹുസൈനി പരമ്പരയിലുള്ളവരാണ്. കേരളത്തിലും ദക്ഷിണേന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്ന വിവിധ സയ്യിദ് കുടുംബങ്ങളേക്കുറിച്ചും ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നുണ്ട്.

സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിക്കുന്നു. ഛായാഗ്രാഹകന്‍ റിനീഷ് കെ. ദാവ, പ്രൊജക്ട് ചീഫ് കോ ഓര്‍ഡിനേറ്റര്‍ സി.ടി അബ്ദുല്‍ ഖാദര്‍, ടെക്‌നിക്കല്‍ ആന്‍ഡ് ക്രിയേറ്റീവ് സപ്പോര്‍ട്ട്  അജീഷ് തുടങ്ങിയവരാണ് ഡോക്യുമെന്ററിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് നിര്‍മിക്കുന്ന ഡോക്യുമെന്ററി അണിയറയില്‍ പുരോഗമിക്കുന്നു

Keywords : Kozhikode, Kerala, Documentary, Entertainment, Qatar, Kasaragod, Kanhangad, Kalanad, Qatar Ibrahim Haji Kalanad. The Historica Movement of Kerala Muslims, Documentary about Sadath.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia