ഡോക്ടര്‍മാരുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ച സംഘം ഇലക്ട്രീഷ്യനെ മര്‍ദ്ദിച്ചു
Dec 16, 2014, 17:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.12.2014) ഡോക്ടര്‍മാരുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ച സംഘം ഇത് തടയാന്‍ ശ്രമിച്ചതിന് ആശുപത്രിയിലെ ഇലക്ട്രീഷ്യനെ മര്‍ദ്ദിച്ചു. മാലോം ആനക്കുഴിയിലെ എ.എസ്. സനല്‍കുമാറി(25)നെയാണ് മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മാവുങ്കാല്‍ കുശവന്‍കുന്നിലെ സണ്‍റൈസ് ആശുപത്രിയില്‍ ഇലക്ട്രീഷ്യനാണ് സനല്‍കുമാര്‍.
ആശുപത്രി പരിസരത്ത് സ്ഥാപിച്ചിരുന്ന ഡോക്ടര്‍മാരുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം കീറിനശിപ്പിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത വിരോധമാണ് സനല്‍കുമാറിനെ കാന്റിന്‍ ജീവനക്കാരനായ സഞ്ജു, മനോജ് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നാണ് പരാതി. സാരമായി പരിക്കേറ്റ സനല്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.