ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് ഷോക്കേറ്റ് പശു ചത്തു
Oct 1, 2015, 09:00 IST
പരപ്പ: (www.kasargodvartha.com 01/10/2015) ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് ഷോക്കേറ്റ് പശു ചത്തു. കമ്മാടത്തെ കെ.പി നസീറിന്റെ വീട്ടിലെ പശുവാണ് ചത്തത്. കമ്മാടം ടൗണിലെ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് താഴ്ന്നു കിടന്ന ഫീസ് കമ്പിയില്‍ പടര്‍ന്ന വള്ളിയിലെ ഇലകള്‍ ഭക്ഷിക്കുന്നതിനിടയിലാണ് പശുവിന് ഷോക്കേറ്റത്.
ട്രാന്‍സ്ഫോര്‍മറിന്റെ ഫീസ് കമ്പി താഴ്ന്നു കിടക്കുന്നത് നാട്ടുകാര്‍ നേരത്തെ തന്നെ വൈദ്യുതി വകുപ്പ് അധികൃതരെ അറിയിച്ചിരുന്നെങ്കിലും പരിഹാരം കണ്ടിരുന്നില്ല. പശു ഷോക്കേറ്റ് മരിച്ചതോടെ കെഎസ്ഇബി അധികൃതര്‍ അറ്റകുറ്റ പണി നടത്തി.

Keywords : Parappa, Kanhangad, Kerala, Cow, Death, Electricity, K.P Naseer, Cow electrocuted.