ടെലിഫോണ്‍ കേബിള്‍ മുറിച്ചു കടത്തി
Mar 13, 2013, 17:43 IST
കാഞ്ഞങ്ങാട്: വെള്ളിക്കോത്തിനടുത്ത പെരളത്ത് ടെലിഫോണ്‍ കേബിളുകള്‍ മുറിച്ചു കടത്തി. പെരളം ഇ.എം.എസ്. സ്മാരക ക്ലബ്ബിനടുത്ത് സ്ഥാപിച്ചിരുന്ന ടെലിഫോണ്‍ കേബിളുകളാണ് മുറിച്ചുകടത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. നാലോളം ടെലിഫോണ്‍ പോസ്റ്റുകളിലെ കേബിളുകളാണ് മോഷണം പോയിരിക്കുന്നത്. 20,000 രൂപയുടെ നഷ്ടം സംഭവിച്ചു.
വെള്ളിക്കോത്ത് ടെലികോം ഓഫീസറുടെ പരാതി പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വെള്ളിക്കോത്തും പരിസരങ്ങളിലും സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം രൂക്ഷമാകുകയാണ്. ഈയിടെ വെള്ളിക്കോത്ത് വീണച്ചേരിയില്‍ സി.പി.ഐയുടെ പതാക നശിപ്പിക്കപ്പെട്ടിരുന്നു. വെള്ളിക്കോത്ത് കള്ളുഷാപ്പ് ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചത് കഴിഞ്ഞ ദിവസമാണ്. സാമൂഹ്യദ്രോഹികള്‍ കള്ളുഷാപ്പിന് തീവെച്ചതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
വെള്ളിക്കോത്ത് ടൗണിലെ ടെലിഫോണ്‍ കേബിള്‍ കടന്നുപോകുന്ന ഭാഗത്ത് തീയിട്ട സംഭവവുമുണ്ടായി. വെള്ളിക്കോത്തും പരിസര പ്രദേശങ്ങളിലും നിരന്തരമുണ്ടാകുന്ന സാമൂഹ്യവിരുദ്ധ വിളയാട്ടം തടയാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് പൊതുവായ ആവശ്യം.

Keywords: Telephone, Cable, Robbery, Bellikoth, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News