ടിപ്പര്‍ലോറിയും മിനി ടെമ്പോയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്
Mar 5, 2015, 10:00 IST
മാവുങ്കാല്‍: (www.kasargodvartha.com 05/03/2015) മാവുങ്കാല്‍ പുതിയ കണ്ടത്ത് ടിപ്പര്‍ലോറിയും മിനി ടെമ്പോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് ഏജന്‍സിയിലെ തൊഴിലാളികളായ ആറങ്ങാടി നിലാങ്കരയിലെ സുനില്‍ (30), ഇരിട്ടി സ്വദേശിയായ ഡെന്നീസ് (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെ പുതിയകണ്ടം പെട്രോള്‍ പമ്പിനടുത്താണ് അപകടം. മാവുങ്കാലിലേക്ക് പോവുകയായിരുന്ന കെ.എല്‍ 60- 4759 നമ്പര്‍ എയ്‌സ് വണ്ടിയില്‍ എതിരെ വരികയായിരുന്ന കെഎല്‍ 14 എഫ് 1262 നമ്പര്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു.

Keywords : Mavungal, Accident, Injured, Lorry, Hospital, Employees, Kasaragod, Kanhangad.