ടാക്‌സി ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു
Feb 1, 2012, 16:40 IST
കാഞ്ഞങ്ങാട്: തോയമ്മലില്‍ ടാക്‌സി ഡ്രൈവറെ മൂന്നംഗ സം ഘം മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. തോയമ്മലിലെ കൃഷ്ണന്റെ മകന്‍ കെ.സതീശനാണ് (38) മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച രാത്രി 7.30 മണിയോടെ ജംഷീര്‍, ഹമീദ്, റഹ്മാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചത് സതീശന്‍ പരാതിപ്പെട്ടു. കല്യാണ ചടങ്ങില്‍ പങ്കെടുക്കാനായി ജംഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ സതീശന്റെ വാഹനം വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇവരുടെ നിര്‍ദ്ദേശമനുസരിച്ച് സതീശന്‍ വാഹനവുമായി തോയമ്മലില്‍ എത്തിയപ്പോള്‍ ജംഷീറും സുഹൃത്തുക്കളും റന്റ് എ കാര്‍ വാടകയ് ക്കെടുത്തിരുന്നു. ഇതിനെ സതീശന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റത്. സതീശന്‍ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Driver, Attack, Kasaragod, Kanhangad