ജീവിതത്തിന് വിട... ഫമീസിന്റെ വാട്സ് അപ്പ് സ്റ്റാറ്റസ് അറംപറ്റി
May 18, 2015, 16:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/05/2015) കാസര്‍കോട് ചൗക്കിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ച അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം ഇട്ടമ്മലിലെ ഫിറോസ്-നജ്മുന്നീസ ദമ്പതികളുടെ മകന് മുഹമ്മദ് ഫമീസ്ഖാന്റെ (16) വാട്സ് ആപ്പ് സ്റ്റാറ്റസ് അറംപറ്റി. 'ബൈ ബൈ ദി ലൈഫ്' (ജീവിതത്തിന് വിട) എന്ന സ്റ്റാറ്റസാണ് മരിക്കുന്നതിന് മുമ്പ് ഫമീസ് സ്വന്തം പ്രൊഫൈലില്‍ എഴുതിയത്.
സുഹൃത്ത് ഷക്കീലിനെ ഗള്‍ഫിലേക്ക് യാത്രയയച്ച് മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് മറ്റ് നാല് സുഹൃത്തുക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. ഫമീസ്ഖാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഞായറാഴ്ച രാത്രി 10.45 മണിയോടെയാണ് അപകടമുണ്ടായത്. ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഈ വര്‍ഷം എസ്എസ്എല്‍സി പഠനം പൂര്‍ത്തിയാക്കിയ ഫമീസ് ഉന്നത പഠനത്തിന് പ്രവേശനം ലഭിക്കുന്ന മാര്‍ക്കോടു കൂടിയാണ് ജയിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷയുമായി ശനിയാഴ്ച ഫമീസ് ഹൈസ്കൂളിലെത്തുകയും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ യു ആര് ഉഷാ കുമാരിയെ കാണുകയും അപേക്ഷ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.
അപേക്ഷയില്‍ പിതാവിന്റെ ഒപ്പില്ലാത്തതിനാല്‍ ഒപ്പ് വാങ്ങി തിങ്കളാഴ്ച സ്കൂളിലേക്ക് വരണമെന്ന് പറഞ്ഞാണ് ഫമീസിനെ അയച്ചത്. സൗമ്യ സ്വഭാവക്കാരനായിരുന്നു ഫമീസ് എന്ന് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് പ്രവീണയും പ്രിന്‍സിപ്പള്‍ ഉഷാ കുമാരിയും പറഞ്ഞു. സയന്‍സ് വിഷയമെടുത്ത് പ്ലസ് വണില്‍ പ്രവേശനം നേടാനായിരുന്നു ഫമീസ് ആഗ്രഹിച്ചത്. ഇഖ്ബാല്‍ ഹൈസ്കൂളില്‍ തന്നെ തുടര്‍ പഠനവും ഫമീസ് കൊതിച്ചിരുന്നു.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ചൗക്കിയില്‍ കാറും ലോറിയും കൂട്ടിയിച്ച് ഒരാള്‍ മരിച്ചു; 4 പേര്‍ക്ക് ഗുരുതരം
Keywords : Whatsapp Status, Accident, Obituary, Chowki, Kasaragod, Kerala, Injured, Car accident, Lorry accident.