ജില്ലാ ക്ഷീരസംഗമം 12,13 തീയതികളില്‍ കാഞ്ഞങ്ങാട്ട്
Jan 10, 2012, 17:21 IST
കാഞ്ഞങ്ങാട്: ജില്ലാ ക്ഷീരസംഗമം ജനുവരി 12,13 തീയതികളില്‍ കാഞ്ഞങ്ങാട് നക്ഷത്ര ഓഡിറ്റോറിയത്തില്‍ നടക്കും. ക്ഷീരസംഗമത്തിന്റെ ഉദ്ഘാടനം 13-ന് രാവിലെ 10 മണിക്ക് ക്ഷീരവികസന-ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് മന്ത്രി കെ.പി. മോഹനന്‍ ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനെ ആദരിക്കും. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ക്ഷീരവികസന വകുപ്പ്, ക്ഷീരസംഘങ്ങള്‍, മില്‍മ, ഗ്രാമ പഞ്ചായത്തുകള്‍ എന്നിവ സംയുക്തമായാണ് ക്ഷീരസംഗമം സംഗടിപ്പിക്കുന്നത്.
ക്ഷീരസംഗമത്തോടനുബന്ധിച്ചു നടത്തുന്ന കന്നുകാലി പ്രദര്‍ശന മത്സരം ജനുവരി 12-ന് 10 മണിക്ക് പി കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ അദ്ധ്യക്ഷത വിഹിക്കും. രാവിലെ 11 മണിക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഉച്ചയ്ക്ക് 1.45 മുതല്‍ കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍ നാഷണല്‍ ഓഡിറ്റോറിയത്തില്‍ ക്ഷീരസംഘം ജീവനക്കാര്‍ക്ക് ശില്പശാലയും സംവാദവും സംഘടിപ്പിക്കും.
ജനുവരി 13-ന് ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് മികച്ച ക്ഷീര കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും. മികച്ച ആപ്‌കോസ് സംഘത്തിനുള്ള അവാര്‍ഡ് കെ കുഞ്ഞിരാമന്‍ എം എല്‍.എ (തൃക്കരിപ്പൂര്‍) വിതരണം ചെയ്യും. മികച്ച പരമ്പരാഗത സംഘത്തിനുള്ള അവാര്‍ഡ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ യും, ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച സംഘത്തിനുള്ള അവാര്‍ഡ് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ യും (ഉദുമ), ഗുണമേന്മയുള്ള പാല്‍ സംഭരിച്ച സംഘത്തിനുള്ള അവാര്‍ഡ് പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.യും വിതരണം ചെയ്യും. കണ്ടിജന്‍സി ഫണ്ട് ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി.ശ്യാമളാദേവി നിര്‍വ്വഹിക്കും
പരിപാടിയുടെ ഭാഗമായി ക്ഷീരവികസന സെമിനാറും ഡയറി ക്വിസും സംഘടിപ്പിക്കും. സമാപന സംമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ്. കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ക്ഷീരസംഗമത്തിന്റെ ഭാഗമായി ഇന്ന് (11-ന്) വൈകിട്ട് 4 മണിക്ക് കോട്ടച്ചേരി കുന്നുമ്മലില്‍ നിന്നും ആരംഭിക്കുന്ന വിളംബര ജാഥ നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി ഫ്‌ളാഗ് ഓഫ് ചെയ്യും. ക്ഷീരസംഗമത്തില്‍ ജനപ്രതിനിധികള്‍, രഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

Keywords: Kasaragod, Kanhangad.