ജില്ലാ ആശുപത്രിയില്‍ ഗര്‍ഭിണിയെ പരിചരിക്കാന്‍ നിന്ന യുവതിയുടെ 5 പവന്റെ മാല കവര്‍ന്നു
Nov 3, 2014, 15:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.11.2014) ജില്ലാ ആശുപത്രിയില്‍ പ്രസവ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ഗര്‍ഭിണിയുടെ സഹായിയുടെ അഞ്ച് പവന് സ്വര്‍ണമാല കവര്‍ന്നു. കാഞ്ഞങ്ങാട് സൗത്തിലെ ബിജുവിന്റെ ഭാര്യ രഞ്ജിനിയുടെ മാലയാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് മാല നഷ്ടപ്പെട്ടത് ശ്രദ്ധയില്‍ പെട്ടത്.
തലേന്നു രാത്രി ഉറങ്ങാന്‍ നേരം മാല ബാഗില്‍ സൂക്ഷിച്ചതായിരുന്നു. ബന്ധുവായ ഗര്‍ഭിണിയുടെ സഹായിയായി ആശുപത്രിയില്‍ എത്തിയതായിരുന്നു രഞ്ജിനി. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ജില്ലാ ആശുപത്രി വാര്‍ഡില്‍ രോഗികളുടെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുന്ന സംഭവങ്ങള്‍ പതിവാണ്.

Keywords : Kanhangad, Robbery, District Hospital, Kerala, Patient, Gold chain stolen.
Advertisement:
Advertisement: