ജില്ലാജയിലില്‍ റിമാന്‍ഡ് പ്രതിയുടെ പരാക്രമം; ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റു
Aug 25, 2015, 11:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/08/2015) ജില്ലാജയിലില്‍ റിമാന്‍ഡ് പ്രതിയുടെ പരാക്രമത്തിനിടെ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റു. റിമാന്‍ഡ് തടവുകാരനായ മുഹമ്മദ് റാഷിദ് ആണ് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ജില്ലാ ജയിലില്‍ കഴിഞ്ഞ ദിവസം പരാക്രമം നടത്തിയത്. ജയില്‍ വാര്‍ഡനും ജീവനക്കാരും മുഹമ്മദ് റാഷിദിനെ ദേഹപരിശോധനയ്ക്ക് വിധേയമാക്കാന്‍ ശ്രമിക്കുമ്പോഴാണ് സംഭവം. ദേഹപരിശേധനയ്ക്ക് സമ്മതിക്കാതെ അക്രമാസക്തനായ റാഷിദ് ജീവനക്കാരെ ആക്രമിക്കുകയും അലമാര തള്ളിയിടുകയും ചെയ്തു. ഇതേ തുടര്‍ന്ന് കൂടുതല്‍ ജീവനക്കാരെത്തിയാണ് റാഷിദിനെ കീഴ്‌പ്പെടുത്തിയത്.
ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ റാഷിദിനെതിരെ ഹൊസ്ദുര്‍ഗ് പേലീസ് കേസെടുത്തു. ജില്ലാജയിലില്‍ തടവുകാരുടെ ഭാഗത്തുനിന്നുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ജില്ലാജയിലില്‍ അരങ്ങേറിയിട്ടുണ്ട്. അതേ സമയം തടവുകാരെ ജയിലിലെ ചില ജീവനക്കാര്‍ അകാരണമായി മര്‍ദ്ദിക്കുകയാണെന്ന പരാതികളും ശക്തമാണ്.

Keywords : Kanhangad, Kasaragod, Kerala, Jail, Accuse, Jail staff assaulted, Advertisement Fashion Gold.