ജില്ലാതല എയ്ഡ്സ് പ്രതിരോധ ബോധവല്‍ക്കരണം നടത്തി
Dec 1, 2012, 16:34 IST
സുരക്ഷാ പ്രോജക്ട് ഡയറക്ടര്‍ കൂക്കാനം റഹ്മാന് എയ്ഡ്സ് ദിന സന്ദേശം നല്കുന്നു |
കാഞ്ഞങ്ങാട്: പാന്‍ടെക് സുരക്ഷാ പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഒരു മാസം നീണ്ടു നില്ക്കുന്ന എയ്ഡ്സ് പ്രതിരോധ മാസാചരണത്തിന്റെ ഉല്‍ഘാടനം കെ. കുഞ്ഞിരാമന് എം.എല്‍.എ. നിര്‍വഹിച്ചു. മുഖ്യാഥിതിയായി ഇ. ചന്ദ്രശേഖരന് എം.എല്‍.എ പങ്കെടുത്തു. പ്രൊഫ. കെ.പി. ഭരതന് അധ്യക്ഷത വഹിച്ചു. സുരക്ഷാ പ്രോജക്ട് ഡയറക്ടര്‍ കൂക്കാനം റഹ്മാന് എയ്ഡ്സ് ദിന സന്ദേശം നല്കി. മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ഹസീനാ താജുദ്ദിന് റെഡ് റിബ്ബണ്‍ അണിയിക്കല്‍ ഉല്‍ഘാടനം ചെയ്തു. ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സെപക്ടര്‍ കെ.വി. വേണുഗോപന്‍ സന്ദേശ റാലി ഉല്‍ഘാടനം ചെയ്തു. എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വിജയന് ശങ്കരന്പാടിയുടെ ഒറ്റയാള്‍ നാടകവും ഉണ്ടായിരുന്നു.
വെങ്കടേശപതി ഐ.എ.എസ്, ഫാദര്‍ അനിഷ് കൊടുകാപ്പളളി, ഫാദര്‍ ജോസഫ് കളരിക്കല്‍, ഡോ. ബിജുജോര്‍ജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. റാലിയില്‍ സ്റ്റുഡന്‍സ് പോലീസ് കെ.സി വൈ. എം വളണ്ടിയേര്‍സ്, കേരള അഗ്രി. യുണിവേര്സിറ്റി എന്‍.എസ്.എസ് വളണ്ടിയേര്‍സ് എന്നിവര്‍ പങ്കെടുത്തു. സജേഷ് മാത്യു സ്വാഗതവും, സിജോ അമ്പാട്ട് നന്ദിയും പറഞ്ഞു.
വിജയന് ശങ്കരന്പാടി ഒറ്റയാള്‍ നാടകം അവതരിപ്പിക്കുന്നു |
Keywords: AIDS, K.Kunhiraman MLA, Drama, Kookanam-Rahman, Campaign, Students, Kanhangad, Kerala, Rally, Vijayan Shakaranbad, AIDS prevention awareness