city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയില്‍ വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണം പുരോഗമിക്കുന്നു

ജില്ലയില്‍ വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണം പുരോഗമിക്കുന്നു
കാഞ്ഞങ്ങാട്: കൊച്ചി- മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈനിന്റെ നിര്‍മ്മാണം ജില്ലയില്‍ പുരോഗമിക്കുന്നു. നവരത്‌ന കമ്പനികളിലൊന്നായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗയില്‍ ) നിര്‍മ്മിക്കുന്ന വാതക കുഴലിന്റെ നിര്‍മ്മാണം 2013 മാര്‍ച്ച് മാസത്തോട് കൂടി പൂര്‍ത്തിയാക്കണമെന്നാണ് ഉദ്ദേശിക്കുന്നത്.
20 മീറ്റര്‍ വീതിയില്‍ ഏറ്റെടുക്കുന്ന ഭൂമിയില്‍ 5 അടി ആഴത്തിലാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്. നിലവില്‍ 501 കി.മി ദൂരം കണക്കാക്കിയിട്ടുള്ള പൈപ്പ് ലൈന്‍ പലയിടത്തും ജനവാസ കേന്ദ്രങ്ങളില്‍ കൂടിയാണ് കടന്നുപോകുന്നത്. ജില്ലയില്‍ സീതാംഗോളിയില്‍ പൈപ്പ് ലൈനിനാവശ്യമായ കുഴലുകള്‍ ഇറക്കി കഴിഞ്ഞു.
നീലേശ്വരത്ത് ലൈന്‍ കടന്നുപോകുന്നയിടങ്ങളില്‍ അതിര്‍ത്തി തിരിച്ചുള്ള കരിങ്കല്‍ കുറ്റികളും ഗെയ്ന്‍ സ്ഥാപിച്ചുകഴിഞ്ഞു. സീതാംഗോളിയിലുള്‍പ്പെടെ ജില്ലയിലെ ജനവാസ കേന്ദ്രങ്ങളില്‍ കൂടിയുള്ള പൈപ്പ് ലൈനിന്റെ നിര്‍മ്മാണത്തിനെതിരെയുള്ള സമരങ്ങള്‍ ശക്തമാവാനാണ് സാധ്യത.
1962 ലെ പെട്രോളിയം മിനറല്‍ നിയമ വകുപ്പ് മൂന്നിന്റെ ഉപവകുപ്പ് പ്രകാരം വീടുകളും കെട്ടിടങ്ങളും പൊളിക്കാന്‍ അവകാശമില്ല. എന്നാല്‍ പൈപ്പ് ലൈനിന് ഭൂമി ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ച 2011 ഫെബ്രുവരി പതിനൊന്നിന് ശേഷം നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കും.
ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിച്ചാല്‍ പൈപ്പ് ലൈനിന്റെ ദൂരം 600 കി.മി ആയി വര്‍ദ്ധിക്കാനാണ് സാധ്യത. വാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ നിരവധി നേട്ടങ്ങളാണ് ഉണ്ടാവുക. വ്യവസായ സ്ഥാപനങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഊര്‍ജ്ജം ഇടതടവില്ലാതെ ലഭ്യമാകുന്നതിനോടൊപ്പം തുടക്കത്തില്‍ നഗരങ്ങളിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഇതുവഴി ഗ്യാസ് ലഭ്യമാകും. തിരക്കു പിടിച്ച റോഡുകളില്‍ നിന്നും വാതക കണ്ടൈനറുകള്‍ അപ്രത്യക്ഷമാവുകയും ഗതാഗതം സുഖകരമാക്കുകയും ചെയ്യും. പരിസ്ഥിതിക്കിണങ്ങിയതും എല്‍പിജിയെക്കാള്‍ സുരക്ഷിതവുമായ പ്രകൃതി വാതകം 25 ശതമാനത്തോളം അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കും.
ക്രൂഡ് ഓയില്‍ ഇറക്കുമതി 10 ശതമാനം കുറയുന്നു എന്നതിനുപുറമെ നിലവില്‍ സിലിണ്ടര്‍ ഒന്നിന് 400 രൂപ വിലയുള്ള ഗ്യാസിന്റെ വില 250 രൂപയായി കുറയുമെന്നുള്ളതുമാണ് മറ്റൊരു നേട്ടം. കൂടാതെ 20 മീ വീതിയില്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ 10 ശതമാനം സ്ഥലത്ത് മാത്രമാണ് ഗ്യാസ് പൈപ്പ് സ്ഥാപിക്കുക എന്നുള്ളതിനാല്‍ ബാക്കി സ്ഥലത്ത് ചെറുകിട കര്‍ഷകര്‍ക്ക് പച്ചക്കറി കൃഷിയും ഉപയുക്തമാക്കാം.
നാടിന്റെ മുഖഛായ തന്നെ മാറാന്‍ കാരണമാകുന്നവയിലൊന്നായ പൈപ്പ് ലൈനിന്റെ നിര്‍മ്മാണം നിശ്ചിത തീയതിക്കുമുമ്പ് തന്നെ പൂര്‍ത്തിയാക്കാന്‍ തയ്യാറെടുക്കുകയാണ് ഗെയ്ല്‍.

Keywords: Kasaragod, Kanhangad, Gas pipe 




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia