ചീനമ്മാടത്ത് തറവാട് സംഗമം
Jan 20, 2012, 08:30 IST
കാഞ്ഞങ്ങാട്: ചീനമ്മാടത്ത് തറവാട് കുടുംബ സംഗമം മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സി.എച്ച്.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, യു.പി.സിദ്ദീഖ്, പി. റുക്‌സാന, അബ്ദുല്‍ ഖാദര്‍ മൗലവി പ്രസംഗിച്ചു. തറവാട്ടില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ സി.എച്ച്.സുലൈമാന്‍ അവതരിപ്പിച്ചു. 1300ല്‍പരം അംഗങ്ങള്‍ പങ്കെടുത്ത സംഗമം കുടുംബത്തിലും സമൂഹത്തിലും പരസ്പര ഐക്യവും സ്‌നേഹവും ഊട്ടിയുറപ്പിക്കാന്‍ ആഹ്വാനം നല്‍കി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എക്ക് തറവാട്ടിലെ മുതിര്‍ന്ന അംഗം എം.അബ്ദുല്‍ റഹ്മാന്‍ ഹാജി ഉപഹാരം നല്‍കി. ഐ.ഐ.ടി. പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ തറവാട്ടംഗം ഷാമില്‍ ഷാഫിക്കുള്ള ഉപഹാരം എം.എല്‍.എ. സമ്മാനിച്ചു. കുട്ടികളുടെ കലാപരിപാടികളുമുണ്ടായിരുന്നു. എം.ഇബ്രാഹിം, ഡോ.ഹാരിസ് പ്രസംഗിച്ചു.
Keywords: kasaragod, Kanhangad, Meet,