ക്ഷേത്രോത്സവത്തില്‍ ഭക്തജനങ്ങള്‍ക്ക് അന്നമൂട്ടാന്‍ എട്ടോളം കുടുംബശ്രീകളുടെ ജൈവകൃഷി വിളവെടുപ്പ്
May 13, 2015, 11:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/05/2015) ക്ഷേത്രോത്സവത്തില്‍ ഭക്ത ജനങ്ങള്‍ക്ക് അന്നമൂട്ടാന്‍ എട്ടോളം കുടുംബശ്രീകളുടെ ജൈവകൃഷി വിളവെടുപ്പ്. വാഴക്കോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മെയ് 22 മുതല്‍ 28 വരെ നടക്കുന്ന നവീകരണ അഷ്ടബന്ധ ബ്രഹ്മ കലശ മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് അന്നദാനത്തിനായാണ് ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ വാഴക്കോട് ക്ഷേത്ര പരിധിയിലെ ശ്രീമുരുക, സരസ്വതി, ശ്രീ ദുര്‍ഗാ, ശ്രീദേവി, ജാന്‍സി, ധന ലക്ഷ്മി, സ്വരഗംഗ, ശ്രീസൂര്യ തുടങ്ങി എട്ടോളം കുടുംബശ്രീകള്‍ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തിയത്. ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ വയലിലും മറ്റുമായാണ് പൂര്‍ണമായും ജൈവ വളവും മറ്റും ഉപയോഗിച്ച് പച്ചക്കറി കൃഷി നടത്തിയത്. മത്തന്‍, കുമ്പളങ്ങ, വെള്ളരി തുടങ്ങിയവയാണ് കൃഷി ചെയ്തത്.
പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും കൊണ്ടുവന്ന വിവിധയിനം പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ചാണ് കൃഷി നടത്തിയത്. ക്ഷേത്രം ഭാരവാഹികളാണ് ജൈവ പച്ചക്കറി കൃഷിക്ക് ആവശ്യമായ വിത്തുകള്‍ വിതരണം ചെയ്തത്. മാതൃസമിതിയുടെ സഹകരണത്തോടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്ന് പച്ചക്കറി കൃഷി നടത്തുകയായിരുന്നു. ഇത് വിജയകരമായതോടെ ജൈവ കൃഷി രംഗത്ത് കുടുംബശ്രീകള്‍ നാടിനു തന്നെ മാതൃകയായി തീരുകയാണ്. രാസവളങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ജൈവ വളത്തിലൂടെ കൃഷി വികസിപ്പക്കാമെന്നും ഇതിലൂടെ വന്‍വിളവെടുപ്പ് നടത്താമെന്നും കുടുംബശ്രീകള്‍ തെളിയിച്ചിരിക്കുകയാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Temple, Kasaragod, Kerala, Kudumbasree.
Advertisement: